Follow KVARTHA on Google news Follow Us!
ad

പിതാവിന്റെ സ്വത്തിൽ അവകാശവാദമുന്നയിച്ച് മകൻ; സ്വന്തം വീട്ടിൽ പോയി താമസിക്കാൻ യുവാവിനോട് ഹൈകോടതി

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
വാരണാസി: (www.kvartha.com 22.12.2021) പിതാവിന്റെ സ്വത്തിൽ അവകാശവാദമുന്നയിച്ച മകനോട് സ്വന്തം വീട്ടിൽ പോയി താമസിക്കാൻ പറഞ്ഞ് അലഹബാദ് ഹൈകോടതി. വന്ദന സിംഗ്, ശിവപ്രകാശ് സിംഗ് എന്നിവർ തമ്മിലുള്ള കേസിലാണ് ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് വിക്രം ഡി ചൗഹാൻ എന്നിവരടങ്ങിയ രണ്ടംഗ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
                     
Top-Headlines, National, New Delhi, High Court, News, Man, Police, Father, Case, Son claimed on father’s property; High Court said that stay in your house.

വാരണാസിയിൽ താമസിക്കുന്ന പിതാവ് ജടാ ശങ്കർ സിംഗും മകൻ ശിവപ്രകാശ് സിംഗും അഭിഭാഷകരാണ്. പരസ്പര തർക്കത്തെത്തുടർന്ന് പിതാവ് വാരണാസി ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകുകയും മകനും മരുമകളും വീട് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മകനോടും മരുമകളോടും വീട് ഒഴിയാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ഇരുവരും അലഹബാദ് ഹൈകോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന് കേസിൽ ഇതുവരെ കോടതി സ്റ്റേ ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച വാദം കേൾക്കുമ്പോൾ, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും അനുശാസിക്കുന്ന 2007 ലെ നിയമ പ്രകാരമാണ് പിതാവിന്റെ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് മകനെ വീട്ടിൽ താമസിക്കാൻ കോടതി വിസമ്മതിച്ചത്.

പിതാവിന്റെ സ്വത്തിൽ ഹർജിക്കാരന് ഓഹരിയുണ്ടെന്ന് കേസിലെ മുതിർന്ന അഭിഭാഷകൻ രാകേഷ് പാണ്ഡെ പറഞ്ഞു. ഇത് സംബന്ധിച്ച് കീഴ്‌കോടതിയിൽ കേസ് നടക്കുകയാണ്. പിതാവ് മുതിർന്ന പൗരനാണെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകൻ സൗരഭ് ശ്രീവാസ്തവ വാദിച്ചു. പ്രശ്‍നത്തിൽ ആദ്യ ധാരണയുടെ അടിസ്ഥാനത്തിൽ പരസ്പര തർക്കം പരിഹരിക്കാൻ കോടതി സമയം നൽകിയെങ്കിലും പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച കോടതി ഈ തീരുമാനമെടുക്കുകയായിരുന്നു.


Keywords: Top-Headlines, National, New Delhi, High Court, News, Man, Police, Father, Case, Son claimed on father’s property; High Court said that stay in your house.

Post a Comment