ചെന്നൈ: (www.kvartha.com 17.12.2021) തിരുനെല്‍വേലിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. രണ്ടു കുട്ടികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എസ്എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലാണ് അത്യാഹിതമുണ്ടായത്.
സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ മാതാപിതാക്കളുടെ പ്രതിഷേധം ശക്തമായി. ചെടിച്ചെട്ടികള്‍ അടക്കം എറിഞ്ഞുടച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു കുട്ടികളുടെ മേല്‍ പതിക്കുകയായിരുന്നുവെന്നാണ് വിവരം.