SWISS-TOWER 24/07/2023

ഗവര്‍ണര്‍ ചാന്‍സെലര്‍ പദവി ഒഴിയുന്നത് സര്‍വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് രമേശ് ചെന്നിത്തല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.12.2021) ഗവര്‍ണര്‍ ചാന്‍സെലര്‍ പദവി ഒഴിയുന്നത് സര്‍വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ വിസി നിയമനത്തില്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയാറാവുകയാണ് വേണ്ടത്. പകരം താന്‍ ചാന്‍സെലര്‍ പദവിയില്‍ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭ പാസ്സാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാന്‍സെലര്‍ പദവി ഗവര്‍ണര്‍ പൊടുന്നനെ വേണ്ടെന്നു വെയ്ക്കുന്നത് സര്‍വകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

വിസി നിയമന കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്നു ഗവര്‍ണര്‍ നിരവധി തവണ പറഞ്ഞിട്ടും, കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെടണം. 

ഗവര്‍ണര്‍ ചാന്‍സെലര്‍ പദവി ഒഴിയുന്നത് സര്‍വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് രമേശ് ചെന്നിത്തല

ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണു മന്ത്രി നടത്തിയത്. എന്നിട്ടും ഗവര്‍ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ ചാന്‍സെലര്‍ പദവി ഒഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും ഗവണ്‍മെന്റിനും കൂടുതല്‍ തെറ്റുകള്‍ ചെയ്യാന്‍ അവസരമൊരുക്കുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാനുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഓഫിസില്‍ നിന്നും ലഭ്യമാകാത്തതു കൊണ്ടാണ് ലോകായുക്തയെ സമീപിക്കാന്‍ വൈകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Keywords:  Ramesh Chennithala says resignation of Governor Chancellor will adversely affect universities' independent and transparent functioning, Thiruvananthapuram, News, Politics, Governor, Ramesh Chennithala, Criticism, University, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia