Follow KVARTHA on Google news Follow Us!
ad

ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍, തലയോട്ടി തകര്‍ന്നു, തലച്ചോറിന് ക്ഷതമേറ്റു; രഞ്ജിത്ത് ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ടെം റിപോര്‍ട് പുറത്ത്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Alappuzha,News,Dead Body,Trending,Kerala,
ആലപ്പുഴ: (www.kvartha.com 20.12.2021) കഴിഞ്ഞദിവസം കൊല്ലപ്പെട്ട ബി ജെ പി നേതാവും ഒ ബി സി മോര്‍ച സംസ്ഥാന സെക്രടെറിയുമായ രഞ്ജിത്ത് ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ടെം റിപോര്‍ട് പുറത്ത്. ക്രൂരമായ ആക്രമണമാണ് രഞ്ജിത്തിന് നേരെ നടന്നത്. 

രഞ്ജിത്തിന്റെ ശരീരത്തില്‍ മുപ്പതോളം മുറിവുകളാണുണ്ടായിരുന്നത്. ഇതില്‍ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകളാണ് മരണത്തിന് കാരണമായത്. തലയിലും കഴുത്തിലും ഏറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്മോര്‍ടെം റിപോര്‍ടില്‍ പറയുന്നു.

തലയോട്ടി തകര്‍ന്നു. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. മുഖം വികൃതമായി. രണ്ട് ചുണ്ടുകളും നാവും കീഴ്ത്താടിയും മുറിക്കുന്ന വെട്ടുകളാണ് ഏറ്റത്. വലത് കാലിനാണ് കൂടുതല്‍ പരിക്ക്. അഞ്ചോളം വെട്ടുകളാണ് തുടയിലേറ്റത്.

ആലപ്പുഴ മെഡികല്‍ കോളജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റമോര്‍ടെം നടത്തിയത്. രണ്ടര മണിക്കൂര്‍ സമയംകൊണ്ടാണ് പോസ്റ്റ്മോര്‍ടെം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

തിങ്കളാഴ്ച തന്നെ അന്തിമ റിപോര്‍ട് തയാറാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഒ ബി സി മോര്‍ച സംസ്ഥാന സെക്രടെറി രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരമണിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.

Post mortem report of Ranjith Sreenivas out, Alappuzha, News, Dead Body, Trending, Kerala


Keywords: Post mortem report of Ranjith Sreenivas out, Alappuzha, News, Dead Body, Trending, Kerala.

Post a Comment