Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസ്; ഒളിവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ 11 മാസത്തിന് ശേഷം കീഴടങ്ങി

Policeman surrendered 11 months later in a case of attempt to molest minor girl #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 25.12.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസെര്‍ ആയിരുന്ന എസ് എസ് അനൂപ്(40) ആണ് 11 മാസത്തിന് ശേഷം വിതുര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേ കോടതി നിര്‍ദേശ പ്രകാരമാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്. 

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാവകാശ കമിഷനില്‍ നല്‍കിയ പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് അനൂപിനെതിരെ കേസെടുത്തത്. തുടര്‍ന്ന് അനൂപിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 

News, Kerala, State, Thiruvananthapuram, Case, Molestation, Police men, Police, Court, Crime, Minor girls, Complaint, Policeman surrendered 11 months later in a case of attempt to molest minor girl


പെണ്‍കുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് നാല് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു. അന്ന് അനൂപ് വിതുര സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനുമായെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. 

പ്രതി സ്ഥാനത്ത് പൊലീസുകാരനായതിനാല്‍ പരാതി നല്‍കിയതിന് പിന്നാലെ പലരീതിയിലും ഒത്തുതീര്‍പിന് ശ്രമിച്ചതായും വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. 

Keywords: News, Kerala, State, Thiruvananthapuram, Case, Molestation, Police men, Police, Court, Crime, Minor girls, Complaint, Policeman surrendered 11 months later in a case of attempt to molest minor girl 

Post a Comment