Follow KVARTHA on Google news Follow Us!
ad

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് ഹിന്ദുത്വ നേതാവ്; വേദിയിൽ പൊട്ടിത്തെറിച്ച് മുൻ കോൺഗ്രസ് എംഎൽഎ; മണിക്കൂറുകൾക്കകം കേസെടുത്ത് ഛത്തീസ്ഗഢ് പൊലീസ്

Police case filed against Hindu religious leader #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
റായ്പൂർ: (www.kvartha.com 27.12.2021) മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് മഹാരാഷ്ട്രയിലെ ഹിന്ദുത്വ നേതാവ് കാളീചരൺ മഹാരാജ്. മതത്തിന്റെ സംരക്ഷണത്തിനായി സർകാരിനെ നയിക്കാൻ ജനങ്ങൾ ഉറച്ച ഹിന്ദു നേതാവിനെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ സംഘടിപ്പിച്ച 'ധരം സൻസദ്' പരിപാടിയിലായിരുന്നു വിവാദ പ്രസ്താവന.

Kerala, News, Top-Headlines, National, Maharashtra, Religion, Mahatma Gandhi, Kerala, News, Top-Headlines, National, Maharashtra, Religion, Chhattisgarh, Chief Minister, Police case filed against Hindu religious leader.

അതിനിടെ പരാമർശത്തിൽ പ്രതിഷേധിച്ച് മുൻ കോൺഗ്രസ് എംഎൽഎയും ഛത്തീസ്ഗഢ് ഗൗ സേവാ ആയോഗ് ചെയർമാനുമായ മഹന്ത് രാംസുന്ദർ ദാസ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടി തന്റെ ജീവൻ ബലിയർപിച്ചെന്നും ഇത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം ദേഷ്യത്തോടെ പ്രതികരിച്ചു.

'രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചെടുക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. നമ്മുടെ കൺമുന്നിൽ 1947-ൽ (വിഭജനത്തെ പരാമർശിച്ച്) അവർ പിടിച്ചെടുത്തിരുന്നു. ഇറാൻ, ഇറാഖ്, അഫ്ഗാനിസ്താൻ എന്നിവ അവർ നേരത്തെ പിടിച്ചടക്കിയിരുന്നു. അവർ രാഷ്ട്രീയത്തിലൂടെ ബംഗ്ലാദേശും പാകിസ്താനും പിടിച്ചെടുത്തു. മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു. അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ' - എന്നായിരുന്നു കാളീചരൺ മഹാരാജ് പറഞ്ഞത്.

പരാമർശം വിവാദമായതോടെ കാളീചരൺ മഹാരാജിനെതിരെ മണിക്കൂറുകൾക്കകം ഛത്തീസ്ഗഢ് പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവും മുൻ മേയറുമായ പ്രമോദ് ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ പി സി 505 (രണ്ട്), 294 വകുപ്പുകൾ പ്രകാരം എഫ് ഐ ആർ റെജിസ്റ്റർ ചെയ്തത്.

മഹാത്മാഗാന്ധിക്കെതിരായ ഇത്തരം പ്രസ്താവനകൾ സ്വീകാര്യമല്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. ഞങ്ങൾ അതിനെ അപലപിക്കുന്നു. ഭരണകൂടം നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിപാടിയുടെ സംഘാടകനായ നീലകണ്ഠ് ത്രിപാഠി, കാളീചരണിന്റെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി.

Keywords: Kerala, News, Top-Headlines, National, Maharashtra, Religion, Mahatma Gandhi, Kerala, News, Top-Headlines, National, Maharashtra, Religion, Chhattisgarh, Chief Minister, Police case filed against Hindu religious leader.

< !- START disable copy paste -->

Post a Comment