ഒമിക്രോണ്‍ ഭീതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശനം മാറ്റി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 29.12.2021) ജനുവരി ആറ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന യു എ ഇ, ഒമാന്‍ സന്ദര്‍ശനം മാറ്റി. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് അറിയുന്നത്. ഫെബ്രുവരിയില്‍ മോദിയുടെ സന്ദര്‍ശനമുണ്ടാവുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപോര്‍ടുകള്‍. ലോകത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബാധിക്കുന്ന രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

യു എസിലും യുറോപിലുമാണ് രോഗബാധ അതിതീവ്രമായി നിലനില്‍ക്കുന്നത്. ഇന്‍ഡ്യയില്‍ ഇതുവരെ 800 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതോടെ രാജ്യത്ത് പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 
Aster_MIMS

ഒമിക്രോണ്‍ ഭീതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശനം മാറ്റി


രാത്രി കര്‍ഫ്യു ഉള്‍പെടെയുള്ള നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡ്യയില്‍ ഒമിക്രോണ്‍ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Keywords:  PM Modi's January visit to UAE postponed amid Omicron concerns, New Delhi, News, Prime Minister, Narendra Modi, Visit, COVID-19, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia