അമ്പൂരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദിച്ചെന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.12.2021) അമ്പൂരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദിച്ചെന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. രാഹുല്‍, വിഷ്ണു, സുബിന്‍, വിനീഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. നെയ്യാര്‍ഡാം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.
Aster mims 04/11/2022

അമ്പൂരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദിച്ചെന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ഞായാറാഴ്ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെയാണ് മദ്യപസംഘം ക്രൂരമായി മര്‍ദിച്ചത്. അവശനായ വിദ്യാര്‍ഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുമുണ്ട്. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പതിനഞ്ചോളം ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ഥി പറയുന്നത്. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആറ്റിലെ വെള്ളം നല്‍കി. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സംഭവ ദിവസം തന്നെ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ അഞ്ച് പേര്‍ അറസ്റ്റിലായെന്ന വിവരം പുറത്തു വന്നിരിക്കുന്നത്.

Keywords:  Plus one student assaulted in Amburi five people arrested, Thiruvananthapuram, News, Arrested, Attack, Student, Police, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script