തിരുവനന്തപുരം: (www.kvartha.com 22.12.2021) പി ടി തോമസ് പൊതുരംഗത്തെ വിമര്‍ശനത്തിന്റ കാരിരുമ്പും സൗഹൃദത്തിന്റ പൂമഴയുമെന്ന് മുന്‍മന്ത്രി പന്തളം സുധാകരന്‍. കെ എസ് യുവിലും യൂത് കോണ്‍ഗ്രസിലും നിയമ സഭയിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതനേതാക്കളെപ്പോലും വിമര്‍ശനത്തിലൂടെ ആരോപണത്തിലൂടെ അടിയറവു പറയിക്കാനുള്ള അസാധാരണ തന്റേടമായിരുന്നു പി ടി യുടേത്. വോടു ബാങ്കുരാഷ്ട്രീയത്തിലെ നീക്കുപോക്കുകളില്ലാതെ പരിസ്ഥിതി വിഷയങ്ങളില്‍ പി ടി സ്വീകരിച്ച പോരാട്ട വീര്യമാണ് അന്യം നിന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രന്ഥകാരന്‍ സാംസ്‌കാരിക സംഘാടകന്‍ അങ്ങനെ എല്ലാ നിലയിലും വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമായ പി ടിയുടെ വേര്‍പാട് കോണ്‍ഗ്രസ് പോരാട്ടവേദിക്ക് കനത്തനഷ്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍.
Keywords: Pandalam Sudhakaran condoles on death of PT Thomas, Thiruvananthapuram, News, Congress, Obituary, Dead, Kerala.