Follow KVARTHA on Google news Follow Us!
ad

കനത്ത മഞ്ഞുവീഴ്ച; അമേരികയിലെ റോഡുകളില്‍ കൂട്ടിയിടിച്ചത് നൂറിലേറെ വാഹനങ്ങള്‍; യാത്ര ചെയ്യുമ്പോള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ജനങ്ങളോട് ഗവര്‍ണര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Washington,News,Auto & Vehicles,Accident,Video,World,
വാഷിങ് ടണ്‍: (www.kvartha.com 24.12.2021) കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അമേരികയിലെ വിസ്‌കോന്‍സിന്‍ സംസ്ഥാനത്ത് കൂട്ടിയിടിച്ചത് നൂറിലേറെ വാഹനങ്ങള്‍. പാസെന്‍ജെര്‍ കാറുകളും സെമി ട്രാക്ടര്‍ ട്രെയിലറുകളും ഉള്‍പെടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. 

വിസ്‌കോന്‍സിനിലെ ഇന്റര്‍സ്റ്റേറ്റ് 94 ഹൈവേയിലാണ് അപകടങ്ങളുണ്ടായത്. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് റോഡുകളില്‍ ഐസ് നിറഞ്ഞതാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് വിസ്‌കോന്‍സിന്‍ പൊലീസ് പറഞ്ഞു.

വാഹനങ്ങളുടെ കൂട്ടിയിടിയെ തുടര്‍ന്ന് ഒസിയോ-ബ്ലാക് റിവര്‍ ഫാള്‍ റോഡ് അടച്ചു. യാത്ര ചെയ്യുമ്പോള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് വിസ്‌കോന്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്സ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Over 100 Car Pile-Up On 'Super Icy' US Highway, Washington, News, Auto & Vehicles, Accident, Video, World



Keywords: Over 100 Car Pile-Up On 'Super Icy' US Highway, Washington, News, Auto & Vehicles, Accident, Video, World.

Post a Comment