Follow KVARTHA on Google news Follow Us!
ad

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്തെ 6 വിമാനത്താവളങ്ങളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍കാര്‍; മുന്‍കൂട്ടി ബുക് ചെയ്യണം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,Airport,National,
ന്യൂഡെല്‍ഹി: (www.kvartha.com 20.12.2021) ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് കേന്ദ്രസര്‍കാര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക് ചെയ്യാനുള്ള സൗകര്യവും എയര്‍ സുവിധ പോര്‍ടെലില്‍ സജ്ജമാക്കും. ഇത് സംബന്ധിച്ച ഉത്തരവ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കി.

നിലവില്‍ ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് മുന്‍കൂട്ടി ബുക് ചെയ്യേണ്ടത്. യാത്രക്കാര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലെന്ന് കണ്ടാല്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. സാധാരണഗതിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാണ്.

എട്ട് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പെട്ടെന്ന് ഫലം ലഭിക്കുന്ന റാപിഡ് പരിശോധനയ്ക്ക് 3500 രൂപയായിരിക്കും. 30 മിനിറ്റ് മുതല്‍ ഒന്നര മണിക്കൂറിനുള്ളില്‍ റാപിഡ് ടെസ്റ്റ് പരിശോധനാഫലങ്ങള്‍ ലഭ്യമാകും.

വിമാനത്താവളങ്ങളില്‍ മുന്‍കൂട്ടി ബുക് ചെയ്യേണ്ടത് ഇപ്രകാരമാണ്:

1. സന്ദര്‍ശിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

2. ഏറ്റവും മുകളിലായി കാണുന്ന 'Book Covid-19 Test' ക്ലിക് ചെയ്യുക.

Omicron threat: Pre-booking RT-PCR mandatory at these 6 airports from today. Here's how to do it, New Delhi, News, Health, Health and Fitness, Airport, National

3.അന്താരാഷ്ട്ര യാത്രക്കാരന്‍ എന്നത് തിരഞ്ഞെടുക്കുക.
4.പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാസ്പോര്‍ട് നമ്പര്‍, മേല്‍വിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക.

5. ആര്‍ടിപിസിആര്‍, റാപിഡ് ആര്‍ടിപിസിആര്‍ എന്നിവയില്‍ നിന്ന് പരിശോധനാ രീതി തിരഞ്ഞെടുക്കുക.

Keywords: Omicron threat: Pre-booking RT-PCR mandatory at these 6 airports from today. Here's how to do it, New Delhi, News, Health, Health and Fitness, Airport, National.


Post a Comment