ഒമിക്രോണ്‍: അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് സഊദി പബ്ലിക് ഹെല്‍ത് അതോറിറ്റി
Dec 19, 2021, 10:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 19.12.2021) ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പുറത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് സഊദി പബ്ലിക് ഹെല്‍ത് അതോറിറ്റി പൗരന്മാരോട് നിര്‍ദേശിച്ചു. പ്രത്യേകിച്ച്, ഹൈ റിസ്‌ക് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ അനിവാര്യമായ സാഹചര്യത്തില്‍ മാത്രം മതിയെന്നാണ് അറിയിപ്പില്‍ പറയുന്നത്.

കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മുഖാവരണം ധരിക്കല്‍, ജനത്തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍, ഹസ്തദാനം ഒഴിവാക്കല്‍ എന്നിവയൊക്കെ തുടരണം. വാക്‌സിനുകളുടെ പ്രാധാന്യം ഉള്‍ക്കൊള്ളണമെന്നും രണ്ട് ഡോസ് വാക്‌സിനുകളും ബൂസ്റ്റെര്‍ ഡോസും സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വിദേശത്തുനിന്ന് വരുന്ന സ്വദേശികളും പ്രവാസികളും വാക്‌സിനെടുത്തവരാണെങ്കില്‍ പോലും അഞ്ച് ദിവസത്തേക്ക് മറ്റുള്ളവരുമായി ഇടപഴകരുതെന്നും ശ്വസന സംബന്ധമായ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പല ലോക രാജ്യങ്ങളിലും കോവിഡ് കേസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുകയും ഒമിക്രോണ്‍ വകഭേദം വ്യാപിക്കുകയും ചെയ്യുകയാണെന്ന് സഊദി പബ്ലിക് ഹെല്‍ത് അതോറിറ്റി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.