ന്യൂഡെല്‍ഹി: (www.kvartha.com 13.12.2021) ഡെല്‍ഹിയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഗുജറാതിലുമായി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 49 ആയി. നിലവില്‍ രോഗബാധിതരില്‍ ആര്‍ക്കും തന്നെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് സൂചന. ഒമിക്രോണ്‍ വകഭേദം സംശയിക്കുന്ന കൂടുതല്‍ പേരുടെ പരിശോധനാഫലം ഉടന്‍ കിട്ടിയേക്കും.
രാജ്യത്ത് പലയിടത്തും ഒമിക്രോണ്‍ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയേക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് രാജ്യം ഇപ്പോള്‍ നീങ്ങുന്നത്.
ഒമിക്രോണ്‍ ഇപ്പോള്‍ ആറ് സംസ്ഥാനങ്ങളില്‍ലാണ് റിപോര്‍ട് ചെയ്തിട്ടുള്ളത്- മഹാരാഷ്ട്ര (20), രാജസ്ഥാന്‍ (9), കര്‍ണാടക (3), ഗുജറാത്ത് (4), കേരളം (1), ആന്ധ്രാപ്രദേശ് (1), രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍- ഡെല്‍ഹി (6), ചണ്ഡീഗഡ് (1). ജനങ്ങളോട് വാക്‌സിന്‍ എടുക്കാന്‍ അലംഭാവം കാണിക്കരുതെന്ന് സര്‍കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം കൂടുതലായ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ വിദഗ്ദ സമിതി ചര്‍ച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്.
അതിനിടെ ലോകത്തെ ആദ്യ ഒമിക്രോണ്‍ മരണം കഴിഞ്ഞ ദിവസം ബ്രിടനില്‍ റിപോര്‍ട് ചെയ്തിരുന്നു. കൂടാതെ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി കൂടിയതാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്‍ഡ്യയിലും ജാഗ്രത കടുപ്പിക്കുന്നത്.
Keywords: Omicron Cases In India Rise To 49, Delhi, Rajasthan See Fresh Infections, New Delhi, News, Gujrath, Health, Health and Fitness, COVID-19, Report, National.