Follow KVARTHA on Google news Follow Us!
ad

സ്വത്തിന് വേണ്ടി മക്കള്‍ 93കാരിയായ അമ്മയെ ക്രൂരമായി മര്‍ദിച്ചതായി പൊലീസ്; 'കൈ പിടിച്ച് തിരിച്ചു, കാലില്‍ ചവിട്ടി പിടിച്ചു, നെഞ്ചിന് പിടിച്ച് തള്ളി, കൂടാതെ അസഭ്യവര്‍ഷവും'; റെകോര്‍ഡ് ചെയ്ത് പണിപറ്റിച്ച് കൊച്ചുമക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Local News,Police,Case,Kerala,
കണ്ണൂര്‍: (www.kvartha.com 21.12.2021) സ്വത്തിന് വേണ്ടി മക്കള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചതായി പൊലീസ്. കൈ പിടിച്ച് തിരിച്ചു, കാലില്‍ ചവിട്ടി പിടിച്ചു, നെഞ്ചിന് പിടിച്ച് തള്ളി, ഇതൊന്നും പോരാഞ്ഞ് അസഭ്യവര്‍ഷവും. സംഭവത്തില്‍ മക്കള്‍കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Old Woman Assaulted in Kannur, Kannur, News, Local News, Police, Case, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കണ്ണൂര്‍ മാതമംഗലത്താണ് സ്വത്തിന് വേണ്ടി മക്കള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചത്. നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിലാണ് സംഭവം നടന്നത്. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലംപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നത് സ്വന്തം മക്കള്‍ തന്നെ. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് സംഭാഷണം റെകോഡ് ചെയ്തത്.

മക്കള്‍ നാലുപേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും,കാലില്‍ ചവിട്ടി പിടിക്കുകയും നെഞ്ചിന് പിടിച്ച് തള്ളിമാറ്റുകയും ചെയ്തു. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചിരുന്നു. ഇതില്‍ മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മര്‍ദനം.

സംഭവത്തില്‍ രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നിവര്‍ക്കെതിരെയാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്.

Keywords: Old Woman Assaulted in Kannur, Kannur, News, Local News, Police, Case, Kerala.

Post a Comment