'ഞങ്ങൾ കാർഷിക ഭേദഗതി നിയമങ്ങൾ കൊണ്ടുവന്നു. എന്നാൽ ഈ നിയമങ്ങൾ ചിലർക്ക് ഇഷ്ടപ്പെട്ടില്ല, സ്വാതന്ത്ര്യത്തിന്റെ 70 വർഷത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇത് വലിയ പരിഷ്കാരമായിരുന്നു. എന്നാൽ സർകാർ നിരാശരല്ല. ഞങ്ങൾ ഒരു പടി പിന്നോട്ട് പോയി, വീണ്ടും മുന്നോട്ട് വരും, കാരണം കർഷകർ ഇൻഡ്യയുടെ നട്ടെല്ലാണ്' - നരേന്ദ്ര സിംഗ് തോമർ കൂട്ടിച്ചേർത്തു.
2020 സെപ്റ്റംബറിലാണ് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർകാർ കൊണ്ടുവരുന്നത്. യുപിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം നടത്തിയ അപ്രതീക്ഷിതമായ പ്രഖ്യാപനത്തിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് അറിയിച്ചത്. ഇരുസഭകളിലും മൂന്ന് പേജുള്ള ബിൽ അവതരിപ്പിച്ചത് നരേന്ദ്രസിംഗ് തോമറായിരുന്നു. ശീതകാലസമ്മേളനം പാസാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബിലിൽ രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തു. ഇതിനിടെയാണ് കൃഷി മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രസ്താവന ഉണ്ടായിരിക്കുന്നത്. ഇതിനോട് കർഷക സംഘടനകൾ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.
Keywords: India, National, Farmers, Law, Central Government, Narendra Modi, Minister, Maharashtra, President, Punjab, Farm Law, Not dejected, will move forward again, Agriculture Minister about farm laws.
< !- START disable copy paste -->