Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശം; 3 ദിവസം കര്‍ശന പരിശോധന; അവധിയിലുള്ള പൊലീസുകാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം; റാലികള്‍ക്കും മൈക് അനൗണ്‍സ്‌മെന്റിനും നിയന്ത്രണം; നിര്‍ദേശം നല്‍കി ഡി ജി പി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Police,Kerala,
തിരുവനന്തപുരം: (www.kvartha.com 20.12.2021) സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടേയും ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാനിര്‍ദേശം. മൂന്ന് ദിവസം കര്‍ശന പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. അവധിയിലുള്ള പൊലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

Next three days High alert in Kerala, Thiruvananthapuram, News, Politics, Police, Kerala

അടുത്ത മൂന്ന് ദിവസം വാഹനപരിശോധന കര്‍ശനമാക്കണം. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പികറ്റിങ് ഏര്‍പെടുത്തണം. അക്രമികളുടെ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് പാര്‍ടി ഓഫിസുകള്‍ക്ക് സുരക്ഷ ഏര്‍പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഡി ജി പി നല്‍കിയിരിക്കുന്നത്.

മൂന്നു ദിവസത്തേക്ക് റാലികള്‍ക്കും മൈക് അനൗണ്‍സ് മെന്റുകള്‍ക്കും നിയന്ത്രണമുണ്ട്. പൊതുസമ്മേളനങ്ങള്‍ക്കും മറ്റുമുള്ള അപേക്ഷയില്‍ വിശദമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും ഡിജിപിയുടെ സെര്‍കുലറില്‍ പറയുന്നു.

അടുത്ത ദിവസങ്ങളില്‍ അത്യാവശ്യമല്ലാത്ത അവധികള്‍ ഒഴിവാക്കണം. ഒപ്പം അവധിയിലുള്ള പൊലീസുകാര്‍ ഉടന്‍ തിരിച്ചെത്തണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും പൊലീസ് സ്റ്റേഷനില്‍ സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കണം. പൊലീസ് ആസ്ഥാനത്തും മേലുദ്യോഗസ്ഥര്‍ ചുമതലയിലുണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: Next three days High alert in Kerala, Thiruvananthapuram, News, Politics, Police, Kerala.

Post a Comment