മറ്റുഭാരവാഹികൾ: സോയിമോന്‍ മാത്യു (മലയാളി വാർത്ത) - വൈസ് പ്രസിഡൻ്റ്, അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ ന്യൂസ് ) - ജോ. സെക്രടറിമാർ, അല്‍ അമീന്‍ (ഇ വാർത്ത), ഷാജന്‍ സ്‌കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ്സ് കേരള), ബിനു ഫല്‍ഗുണന്‍, രാഗേഷ് സനല്‍ (അഴിമുഖം) , സാജ് കുര്യന്‍ (സൗത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസർകോട് വാർത്ത), കെ ആര്‍ രതീഷ് (ഗ്രാമജോതി) - എക്സിക്യുടീവ് അംഗങ്ങള്‍.
ഓൺലൈൻ മാധ്യമങ്ങളുടെ പ്രാധാന്യം മുമ്പത്തേക്കാളും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ് പുതിയ സാഹചര്യത്തിലെന്ന് യോഗം വിലയിരുത്തി. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും ഡിജിറ്റൽ മേഖല ഉത്തരവാദിത്തപരമായ പ്രവർത്തനം കാഴ്ചവെച്ചു. കോവിഡ് പ്രതിസന്ധി ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. അതിനാൽ ഓൺലൈൻ മാധ്യമങ്ങളോട് കേന്ദ്ര - സംസ്ഥാന സർകാരുകളുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ സമീപനം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കോം ഇൻഡ്യയുടെ കീഴിലുള്ള ഇൻഡ്യൻ ഡിജിറ്റല്‍ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവന്‍സ് കൗൻസിലിനും, കോം ഇൻഡ്യയ്ക്കും അംഗീകാരം നല്‍കിയതിൽ, കേന്ദ്ര സർകാറിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും യോഗം കൃതഞ്ജത അറിയിച്ചു. കേന്ദ്ര സര്‍കാര്‍ കൊണ്ടുവരുന്ന പുതിയ പ്രസ് ആന്‍ഡ് പീരിയോഡികല്‍സ് ആക്ട് നിലവിൽ വന്ന ശേഷം കേന്ദ്ര സര്‍കാര്‍ അംഗീകാരം നൽകിയ രാജ്യത്തെ ആകെയുള്ള മൂന്ന് സംഘടനകളില്‍ ഒന്നാണ് കോം ഇൻഡ്യയും, ഇതിന് കീഴിലുള്ള ഇൻഡ്യൻ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിലും.
പുതിയതായി അപേക്ഷ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം നല്‍കാനും യോഗം തീരുമാനിച്ചു. നിലവിൽ 25 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഈ അപേക്ഷകളുടെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം ബന്ധപ്പെട്ട മാധ്യമങ്ങളെ ഔദ്യോഗികമായി തീരുമാനം അറിയിക്കും. പുതുതായി കോം ഇൻഡ്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും, യൂട്യൂബ് ചാനലുകൾക്കും www(dot)comindia(dot)org എന്ന വെബ് സൈറ്റ് വഴിയോ 4comindia(at)gmail(dot)com എന്ന മെയിലിലോ അപേക്ഷിക്കാവുന്നതാണ്. വാർത്ത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുക.
കോം ഇൻഡ്യയിലെ നിലവിലെ അംഗങ്ങൾ ഈ മാധ്യമ സ്ഥാപനങ്ങളാണ്: കെവാർത്ത, കാസർകോട് വാർത്ത, എക്സ്പ്രസ് കേരള, മറുനാടൻ മലയാളി, ഇ വാർത്ത, ഡൂൾ ന്യൂസ്, അഴിമുഖം, സത്യം ഓൺലൈൻ, കേരള ഓൺലൈൻ ന്യൂസ്, മലയാളി വാർത്ത, ബിഗ് ന്യൂസ് ലൈവ്, ട്രൂവിഷൻ ന്യൂസ്, ഗ്രാമജോതി, വൈഗ ന്യൂസ്, ഈസ്റ്റ് കോസ്റ്റ് ഡയ്ലി,മെട്രോ മാറ്റ്നി, ഫിനാൻഷ്യൽ വ്യൂവ്സ്, മറുനാടൻ ടി വി, മലയാളി ലൈഫ്, സൗത് ലൈവ്, ബ്രിടീഷ് മലയാളി, മൂവി മാക്സ്, നെക്സ്റ്റ് ടി വി, ലോകൽ ഗ്ലോബ്, ബിഗ് ന്യൂസ് കേരള, ഷെയർ പോസ്റ്റ്, വൺ ഇൻഡ്യ.
Keywords: Elected new office bearers of Com India 2021-2023, President Vincent Nellikkunnel, Secretary Abdul Mujeeb Kalanad, Treasurer K K Sreejith, Express Kerala, Kvartha, Marunadan Malayali, E-Vartha, Dool News, Azhimukham, Sathyam Online, Kasaragod Vartha, Kerala Online News, Malayali Vartha, Big News Live, True Vision News, Grama Jyothi, Vyga News, East Coast Daily, Metro Matinee, Financial Views, Marunadan TV, Malayali Life, South Live, British Malayali, Movie Max, Next TV, Local Globe, Big News Kerala, Share Post, One India, Kerala, Thiruvananthapuram, News, Central Government, Online, Media, COVID19, New office bearers for 'Com India'. Grievance Council
< !- START disable copy paste -->