Follow KVARTHA on Google news Follow Us!
ad

കെ എസ് ശാനിന്റെ മൃതദേഹത്തില്‍ 40 തിലേറെ മുറിവുകള്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്; പോസ്റ്റുമോര്‍ടെം റിപോര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Dead Body,attack,Dead,Politics,Kerala,
കൊച്ചി: (www.kvartha.com 19.12.2021) ആലപ്പുഴയില്‍ വെട്ടേറ്റു കൊല്ലപ്പെട്ട എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാനിന്റെ പോസ്റ്റ്‌മോര്‍ടെം നടപടി പൂര്‍ത്തിയായി. മൃതദേഹം പുറത്തെത്തിച്ചു. കൊച്ചി കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പോസ്റ്റ്‌മോര്‍ടെം നടപടികള്‍.

Nearly 40 hack injuries on Shaan’s body; RSS behind murder, says SDPI, probe to focus on CCTV footages, Kochi, News, Dead Body, Attack, Dead, Politics, Kerala.

ശാനിന്റെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളാണുള്ളതെന്നും ഇതില്‍ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നുമാണ് പോസ്റ്റുമോര്‍ടെം റിപോര്‍ടില്‍ പറയുന്നത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടു കൂടിയാണ് കളമശ്ശേരി മെഡികല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ടെത്തിനായി ശാനിന്റെ മൃതദേഹം എത്തിച്ചത്. പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാംപ് ചെയ്യുന്നുണ്ട്.

കഴുത്തിലും കാലിലും ശരീരത്തിന്റെ പിന്‍ഭാഗത്തുമൊക്കെ മുറിവേറ്റ നിലയിലായിരുന്നു ശാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘത്തിന്റെ അടക്കം സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

എസ് ഡി പി ഐ സംസ്ഥാന നേതാവിന്റെ വിലാപയാത്രയ്ക്കായി മെഡികല്‍ കോളജിന് പുറത്ത് നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്. ഞായറാഴ്ച തന്നെ ശാനിന്റെ സംസ്‌കാര ചടങ്ങുകള്‍ ആലപ്പുഴയില്‍ നടത്തുമെന്നാണ് വിവരം.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ശാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ബി ജെ പി നേതാവും ഒ ബി സി മോര്‍ച സംസ്ഥാന സെക്രടെറിയുമായ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്.

Keywords: Nearly 40 hack injuries on Shaan’s body; RSS behind murder, says SDPI, probe to focus on CCTV footages, Kochi, News, Dead Body, Attack, Dead, Politics, Kerala.

Post a Comment