കൊച്ചി: (www.kvartha.com 24.12.2021) ലോകകപ്പ് മത്സരത്തിലെ ഇന്‍ഡ്യന്‍ ക്രികെറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും കാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രം '83' തിയേറ്ററുകളിലെത്തി. ആദ്യ ഷോ കണ്ടുകഴിഞ്ഞ് നിരവധി താരങ്ങളാണ് ചിത്രത്തെപ്പറ്റിയുള്ള തങ്ങളുടെ അഭിപ്രായം പങ്കുവച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മത്സരം നേരിട്ട് കണ്ട ഫീല്‍ ഉണ്ടാക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ടെന്നും ക്രികെറ്റ് ഫാനല്ലാത്തവര്‍ക്ക് പോലും രോമാഞ്ചമുണ്ടാക്കുന്ന അനുഭവമാണ് നല്‍കുന്നതെന്നും പല താരങ്ങളും അഭിപ്രായപ്പെട്ടു.
ചിത്രത്തില്‍ കപില്‍ദേവായി എത്തിയ റണ്‍വീറിന്റെ മേകോവറിനെ പറ്റിയും താരങ്ങള്‍ അഭിപ്രായം പങ്കുവച്ചു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായിരുന്നു നസ്രിയയുടെ പ്രതികരണം. വളരെയധികം സന്തോഷത്തില്‍ എത്തിയ നസ്രിയ എല്ലാവരും ചിത്രം തീര്‍ച്ചയായും കാണണം എന്ന് പറഞ്ഞശേഷം സന്തോഷത്തില്‍ തുള്ളിച്ചാടുകയായിരുന്നു. ഇതൊക്കെ കണ്ട് ചിരിയടക്കാനാകാതെ സമീപത്ത് നിന്നിരുന്ന പൃഥ്വിരാജ്. തുടര്‍ന്ന് നസ്രിയ അവിടെനിന്നും പൃഥ്വിരാജിനൊപ്പം മടങ്ങി. വിജയ് ബാബു, സാനിയ ഇയ്യപ്പന്‍, അമലാ പോള്‍, പൃഥ്വിരാജ് തുടങ്ങിയവരാണ് ചിത്രത്തെപ്പറ്റിയുള്ള തങ്ങളുടെ അഭിപ്രായം പങ്കുവച്ചത്.
കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1983ലെ ക്രികെറ്റ് വേള്‍ഡ് കപ് ജയത്തെക്കുറിച്ചുള്ള കഥയാണ് പറയുന്നത്. അന്നത്തെ ടീം കാപ്റ്റന്‍ കപില്‍ ദേവായി റണ്‍വീര്‍ വേഷമിടുന്ന ചിത്രത്തില്‍ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് ദീപിക പദുകോണ്‍ ആണ്. മലയാളം ഉള്‍പെടെയുള്ള തെന്നിന്‍ഡ്യന്‍ ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂടെറാണ് പൃഥ്വിരാജ് .
ക്രികെറ്റിനോടുള്ള തന്റെ ഇഷ്ടവും ചിത്രം കണ്ട ശേഷം ഉണ്ടായ ആത്മവിശ്വാസവുമാണ് '83' കേരളത്തില്‍ അവതരിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പൃഥ്വി പറഞ്ഞിരുന്നു. ചിത്രം കാണാനെത്തിയ എല്ലാവരോടും നന്ദി അറിയിച്ച പൃഥ്വിരാജ് സിനിമയും ക്രികെറ്റും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതിനപ്പുറം ഒരു എക്‌സ്പീരിയന്‍സ് കിട്ടുമെന്ന് തോന്നുന്നില്ല എന്നും പറഞ്ഞു.
Keywords: Nasriya's reaction after watching 83 movie, Kochi, News, Cinema, Entertainment, Released, Theater, Prithvi Raj, Kerala.