Follow KVARTHA on Google news Follow Us!
ad

എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാനിന്റെ കൊലപാതകം: 2 പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Alappuzha,News,Murder case,Arrested,Police,Dead Body,Trending,Kerala,
ആലപ്പുഴ: (www.kvartha.com 20.12.2021) എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരായ രണ്ടുപേരെ അറസ്റ്റുചെയ്തതായി പൊലീസ്. ആലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊച്ചുകുട്ടന്‍, പ്രസാദ്, എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകവുമായ ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ആലപ്പുഴ പൊലീസ് ചീഫ് വി ജയ്‌ദേവ് പറഞ്ഞു.

രണ്ടുപേരും ആര്‍ എസ് എസിന്റെ സജീവപ്രവര്‍ത്തകരാണെന്നും കേസില്‍ ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പറഞ്ഞ പൊലീസ് ചീഫ് കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായാലേ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം അടക്കം വ്യക്തമാവുകയുള്ളൂ. എന്നും രഞ്ജിത്ത് കൊലക്കേസിലും പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും അറിയിച്ചി.

പ്രസാദ് ആണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനല്‍കിയതുമെന്ന് പൊലീസ് ചീഫ് വി ജയ്‌ദേവ് പറഞ്ഞു. അതേസമയം കൊലയാളി സംഘത്തില്‍ പത്തുപേരുണ്ടെന്ന് തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളുണ്ടെന്ന് എഡിജിപി അറിയിച്ചു. പ്രതികളുടെ പേരുള്‍പെടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എണ്ണം ഇനിയും കൂടാമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിതിന്റെ വിലാപയാത്രയെ ചൊല്ലി ആലപ്പുഴ മെഡികല്‍ കോളജില്‍ വാക്കേറ്റം. ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിലാപയാത്രയുടെ വഴി മാറ്റണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പറ്റില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ നിലപാട്. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

അതിനിടെ കൊലപാതകങ്ങളില്‍ എസ് ഡി പി ഐ, ബിജെപി അംഗങ്ങളുടെ കരുതല്‍ കസ്റ്റഡിയും ചോദ്യം ചെയ്യലും തുടരുന്നു. കൊലപാതകങ്ങളുടെ അന്വേഷണ ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ആലപ്പുഴയിലെത്തി. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ തുടരുകയാണ്.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാന്(38) അക്രമികളുടെ വെട്ടേറ്റത്. വീട്ടിലേക്ക് സാധനം വാങ്ങി ബൈകില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ലഭിച്ചിട്ടുണ്ട്.

രക്തം വാര്‍ന്ന് വഴിയില്‍ കിടന്നിരുന്ന ശാനെ പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രാത്രി 11.30 മണിക്ക് കൊച്ചിയിലെ ആശുപത്രിയില്‍ മരിച്ചു.

ഞായറാഴ്ച രാവിലെ ആറരമണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച സംസ്ഥാന സെക്രടെറി രഞ്ജിത് ശ്രീനിവാസിനെ (45) അക്രമികള്‍ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടേയും മുന്നില്‍വച്ചു ക്രൂരമായി വെട്ടിക്കൊന്നത്.

Murder of SDPI state secretary KS Shan: 2 arrested, Alappuzha, News, Murder case, Arrested, Police, Dead Body, Trending, Kerala

Keywords: Murder of SDPI state secretary KS Shan: 2 arrested, Alappuzha, News, Murder case, Arrested, Police, Dead Body, Trending, Kerala.

Post a Comment