നാട്ടിലുള്ളവരൊക്കെ പറഞ്ഞുനടക്കുന്നതിന് പ്രതികരിക്കലല്ല സി പി എം നേതാക്കളുടെ പണി; എസ് രാജേന്ദ്രന്റെ വിഷയത്തില്‍ പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്നും എം എം മണി

 


നെടുങ്കണ്ടം: (www.kvartha.com 30.12.2021) നാട്ടിലുള്ളവരൊക്കെ പറഞ്ഞുനടക്കുന്നതിന് പ്രതികരിക്കലല്ല സി പി എം നേതാക്കളുടെ പണിയെന്നും എസ് രാജേന്ദ്രന്റെ വിഷയത്തില്‍ പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്നും മന്ത്രി എം എം മണി. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രന്റെ കാര്യത്തില്‍ ജില്ലാ സെക്രെടറിയും സംസ്ഥാന സെക്രെടറിയും പറയേണ്ട സമയത്ത് പറഞ്ഞോളുമെന്നും മന്ത്രി പ്രതികരിച്ചു.

നാട്ടിലുള്ളവരൊക്കെ പറഞ്ഞുനടക്കുന്നതിന് പ്രതികരിക്കലല്ല സി പി എം നേതാക്കളുടെ പണി; എസ് രാജേന്ദ്രന്റെ വിഷയത്തില്‍ പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്നും എം എം മണി

താന്‍ പറയേണ്ട കാര്യമുണ്ടെങ്കില്‍ പറയേണ്ടവരോട് പറഞ്ഞോളാം. ഇപ്പോള്‍ പറയേണ്ട ഘട്ടമല്ല. രാജേന്ദ്രന്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവസാനം പാര്‍ടി പറഞ്ഞോളും എന്നും എസ് രാജേന്ദ്രനെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയെന്ന മാധ്യമ വാര്‍ത്തയെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

രാജേന്ദ്രനെ പുറത്താക്കാന്‍ തീരുമാനിച്ചതായി താന്‍ ആരോടും പറഞ്ഞിട്ടില്ല. രാജേന്ദ്രന്റെ സിദ്ധാന്തത്തെക്കുറിച്ച് പറയണോ... അയാളുടെ ഒരു പരന്ന സിദ്ധാന്തം.... എന്നും മന്ത്രി പരിഹസിച്ചു.

സി പി ഐ മാറ്റിനിര്‍ത്തേണ്ട പാര്‍ടിയല്ലെന്ന രാജേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മാറ്റിനിര്‍ത്തേണ്ടതാണെങ്കില്‍ സി പി ഐ എല്‍ ഡി എഫില്‍ കാണുമോ എന്നായിരുന്നു മണിയുടെ പ്രതികരണം. രാജേന്ദ്രന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: MM Mani response to Idukki CPM leader S Rajendran's issues, Idukki, News, Politics, Minister, Criticism, Trending, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia