പ്രോടോകോൾ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ച് സമ്പൂർണ കാവി വൽക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇത് പ്രതിഷേധാർഹമാണ്, തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സർവകലാശാല അധികൃതർ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വൽക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സർവകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്.
ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും, സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വർഗീയ ഫാസിസ്റ്റുകൾ മുന്നോട്ടു പോകുമ്പോൾ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യുമെന്ന് എം പി കൂട്ടിച്ചേർത്തു
അതേസമയം സി എച് കുഞ്ഞമ്പു കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എച് വെങ്കടേശ്വര്‍ലുവിന് കത്തയച്ചു. 'കേരള സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ബഹു. ഇൻഡ്യൻ പ്രസിഡണ്ട് പങ്കെടുത്തു കൊണ്ട് 21.12.2021-ന് നടക്കുന്ന ബിരുദ ദാന ചടങ്ങ് പത്രവാർത്ത മുഖേന അറിയാൻ സാധിച്ചു. ഈ യൂനിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംഎൽഎയാണെന്ന കാര്യം താങ്കളെ ഞാൻ ഓർമിപിക്കുന്നു. സി യു കെയിലെ പരിപാടി പ്രതവാർത്ത മുഖേന മാത്രം അറിയാൻ സാധിച്ചതിലുള്ള അതൃപ്തി താങ്കളെ അറിയിക്കുന്നു' - കത്തിൽ സി എച് കുഞ്ഞമ്പു പറയുന്നു.
ക്ഷണിക്കപ്പെട്ട 700 പേർക്ക് മാത്രമാണ് ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിലേക്ക് പ്രവേശനമുള്ളത്. വൈസ് ചാൻസലർ പ്രൊഫ. എച് വെങ്കടേശ്വര്‍ലു, റെജിസ്ട്രാർ ഡോ. എൻ സന്തോഷ് കുമാർ, പരീക്ഷാ കൺട്രോളർ, ഡോ. എം മുരളീധരൻ നമ്പ്യാർ, സർവകലാശാലയുടെ കോർട് അംഗങ്ങൾ, എക്സിക്യൂടീവ് കൗൻസിൽ അംഗങ്ങൾ, അകാഡെമിക് കൗൻസിൽ അംഗങ്ങൾ, ഫിനാൻസ് കമിറ്റി അംഗങ്ങൾ, വകുപ്പുകളുടെ ഡീനുമാർ, വകുപ്പുമേധാവികൾ, അധ്യാപകർ, തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് സ്ഥലത്തെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന വിമർശനം ഉയരുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, President, Meet, Programme, Central, University, MP, MLA, MLA and MP out from President’s programme.
< !- START disable copy paste -->