Follow KVARTHA on Google news Follow Us!
ad

ബുധനാഴ്ച കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Aluva,News,Dead Body,Girl,Missing,Natives,Police,Kerala,
ആലുവ: (www.kvartha.com 23.12.2021) ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുകയും തുടര്‍ന്ന് കാണാതാവുകയും ചെയ്ത പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യുസി കോളജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Missing girl found dead in Periyar river, Aluva, News, Dead Body, Girl, Missing, Natives, Police, Kerala

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തില്‍ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മാത്രമല്ല, ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ കുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കിയിരുന്നു.

പിന്നാലെ പുഴയുടെ തീരത്ത് സ്‌കൂള്‍ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാര്‍ഥിനി പെരിയാറില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ ഇ എം എച് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നന്ദന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Missing girl found dead in Periyar river, Aluva, News, Dead Body, Girl, Missing, Natives, Police, Kerala.

Post a Comment