Follow KVARTHA on Google news Follow Us!
ad

'സ്ത്രീവിരുദ്ധരായ ബിജെപി സര്‍കാര്‍ വിജയ് ദിവസ് ആഘോഷങ്ങളില്‍ നിന്ന് നമ്മുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഒഴിവാക്കി; വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Priyanka Gandhi,Criticism,Narendra Modi,National,
ന്യൂഡെല്‍ഹി: (www.kvartha.com 16.12.2021) 1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പാകിസ്താനെതിരായ ഇന്‍ഡ്യയുടെ യുദ്ധ വിജയം അനുസ്മരിക്കാന്‍ ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവഗണിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രടെറി പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍കാര്‍ നടപടിയെ സ്ത്രീവിരുദ്ധം എന്നാണ് പ്രിയങ്ക ട്വിറ്റെറിലൂടെ വിശേഷിപ്പിച്ചത്.

Misogynist govt ignored ex-PM Indira Gandhi at Vijay Diwas event: Priyanka, New Delhi, News, Politics, Priyanka Gandhi, Criticism, Narendra Modi, National.

പ്രിയങ്കയുടെ വിമര്‍ശനം ഇങ്ങനെ:

'സ്ത്രീവിരുദ്ധരായ ബിജെപി സര്‍കാര്‍ വിജയ് ദിവസ് ആഘോഷങ്ങളില്‍ നിന്ന് നമ്മുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഒഴിവാക്കി. അവര്‍ ഇന്‍ഡ്യയെ വിജയത്തിലേക്ക് നയിച്ചതിന്റെയും ബന്‍ഗ്ലാദേശിനെ മോചിപ്പിച്ചതിന്റെയും 50-ാം വാര്‍ഷികത്തിലാണിത്. നരേന്ദ്ര മോദിജി... സ്ത്രീകള്‍ നിങ്ങളുടെ പൊള്ളത്തരങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ രക്ഷാകര്‍തൃമനോഭാവം സ്വീകാര്യമല്ല.' - എന്നും പ്രിയങ്ക ട്വിറ്റെറില്‍ കുറിച്ചു.

വിഷയത്തില്‍ സര്‍കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ' ബന്‍ഗ്ലാദേശ് യുദ്ധ വിജയത്തിന്റെ സ്മരണാര്‍ഥം ന്യൂഡെല്‍ഹിയില്‍ ഒരു ചടങ്ങ് നടന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് ചടങ്ങില്‍ ഒരു പരാമര്‍ശം പോലുമുണ്ടായില്ല. രാജ്യത്തിന് വേണ്ടി 32 ബുള്ളെറ്റുകള്‍ ഏറ്റുവാങ്ങിയ വനിതയുടെ പേര് ചടങ്ങില്‍ എങ്ങുമുണ്ടായിരുന്നില്ല. എന്തെന്നാല്‍ ഈ സര്‍കാര്‍ സത്യത്തെ ഭയപ്പെടുന്നു' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Keywords: Misogynist govt ignored ex-PM Indira Gandhi at Vijay Diwas event: Priyanka, New Delhi, News, Politics, Priyanka Gandhi, Criticism, Narendra Modi, National.

Post a Comment