അതിഥി തൊഴിലാളികളുടെ 7 മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 22, 2021, 08:23 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com 22.12.2021) പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും ഏഴ് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ചൊവ്വാഴ്ച ദിവസം ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ ഉറക്കിയ ശേഷം നോക്കാനായി ബന്ധുവായ ഏഴ് വയസുകാരിയെ ഏല്‍പിച്ച് തൊട്ടടുത്ത പറമ്പില്‍ ജോലിക്ക് പോയതായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ജോലി കഴിഞ്ഞ് തിരിച്ചെത്തി ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തത് കണ്ട് പരിശോധിച്ചപ്പോള്‍ അനക്കമറ്റ നിലയിലായിരുന്നു കുഞ്ഞെന്നും ഇവര്‍ പറഞ്ഞു.

മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ടെം റിപോര്‍ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.