കഴിഞ്ഞദിവസം ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് മുസ്ലീം കൂട്ടക്കൊല ആഹ്വാനം ഉയര്‍ന്നത്. ഹിന്ദു മഹാസഭ ജനറല്‍ സെക്രടറി സാധ്വി അന്നപൂര്‍ണയാണ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. ഇതിനോടുള്ള പ്രതികരണമായി ഇൻഡ്യയിൽ എന്താണ് നടക്കുന്നത് എന്ന തലക്കെട്ടോടെയുള്ള നവരതിലോവയുടെ ട്വീറ്റ് അതിവേഗം വൈറലായി. രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയെക്കുറിച്ചും ശിക്ഷയില്ലായ്മയെക്കുറിച്ചും കൂടുതൽ ചർചകളിലേക്ക് ഈ ട്വീറ്റ് വഴിവെച്ചു.
'ഒരു വംശഹത്യയുടെ മുന്നോടിയാണ്. ലോക നേതാക്കൾ മറ്റൊരു വഴി നോക്കാൻ കൂട്ടുനിൽക്കും' എന്നായിരുന്നു മാധ്യമപ്രവർത്തകനായ റാണ അയ്യൂബ് ഖാൻ, മാർടിനയുടെ ട്വീറ്റിനോട് പ്രതികരിച്ചത്.
ഇതിന് മറുപടിയായി 'മിസ് അയ്യൂബ്, നിങ്ങളെപ്പോലെ ഭിന്നിപ്പും മുൻവിധികളും ഉള്ളവർ ചുരുക്കമാണ്. നിങ്ങൾ നിങ്ങളുടെ വായ അടയ്ക്കുക' എന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചപ്പോൾ, 'മറ്റൊരു പുരുഷൻ സ്ത്രീയോട് വായ അടയ്ക്കാൻ പറയുന്നു.' എന്ന് നവരതിലോവ കമന്റിട്ടു.
വിദ്വേഷ പ്രസംഗങ്ങളുമായി മൂന്ന് ദിവസം നീണ്ട ഹരിദ്വാറിൽ നടന്ന അത്തരത്തിലുള്ള മറ്റൊരു പരിപാടിയെക്കുറിച്ച് ഒരു ഉപയോക്താവ് നവരതിലോവയെ അറിയിച്ചപ്പോൾ, 'അത് ഭയങ്കരമാണ്...' എന്നായിരുന്നു അവരുടെ പ്രതികരണം. 'ഇതാണ് പുതിയ ഇൻഡ്യ' എന്ന് ഒരുപാട് പേർ കമന്റ് ചെയ്തിട്ടുണ്ട്.
ഇൻഡ്യയിലെ തീവ്ര വലതുപക്ഷത്തെ തന്‍റെ ട്വീറ്റുകളിലൂടെ വിമർശിക്കുന്ന വ്യക്തി കൂടിയാണ് നവരതിലോവ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിക്കൊണ്ടുള്ള അമിത് ഷായുടെ വാക്കുകളെ പരിഹസിച്ചുള്ള മറ്റൊരു ട്വീറ്റ് നേരത്തെ വൈറലായിരുന്നു.
നരേന്ദ്രമോഡി ഏകാധിപതിയല്ലെന്നും രാജ്യം കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ജനാധിപത്യ നേതാവാണെന്നുമുള്ള അമിത് ഷായുടെ വാക്കുകള്‍ക്കായിരുന്നു അവരുടെ പരിഹാസം. എന്‍റെ അടുത്ത തമാശ എന്ന കുറിപ്പിനൊപ്പം അമ്പരപ്പ് പ്രകടമാക്കുന്ന ഇമോജിയും കോമാളിയുടെ ഇമോജിയും ഉള്‍പെടുത്തിയാണ് അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വാര്‍ത്ത നവരതിലോവ അന്ന് പങ്കുവെച്ചത്.
അതേസമയം, വിദ്വേഷപരാമര്‍ശങ്ങളില്‍ കേസെടുക്കാത്ത ഉത്തരാഖണ്ഡ് പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ ഇതുമായി ബന്ധപ്പെട്ട് ഹരിദ്വാർ ജില്ലയിലെ ജ്വാലപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Keywords: National, New Delhi, News, India, Top-Headlines, Religion, America, Tennis, Sports, Hindu mahasabha, Journalist, Narendra Modi, Prime Minister, Police, Case, Police station, Martina Navratilova reacts to Hindutva leaders' hate speech. < !- START disable copy paste -->What is going on?!? https://t.co/PaUPY2mfsp
— Martina Navratilova (@Martina) December 22, 2021