ന്യൂഡെല്‍ഹി: (www.kvartha.com 20.12.2021) രാജ്യത്ത് ഇതുവരെ 161 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഒമിക്രോണ്‍ ഗുരുതരാവസ്ഥ ഇതുവരെ ആരിലും റിപോര്‍ട് ചെയ്തിട്ടില്ല. ഒമിക്രോണ്‍ ബാധിച്ചവരില്‍ 14 ശതമാനം പേര്‍ക്കും കാര്യമായ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച 44 പേര്‍ക്ക് രോഗം ഭേദമായി. ആര്‍ക്കും ഗുരുതരാവസ്ഥയില്ലെന്നും ഒമിക്രോണ്‍ ഭാവിയില്‍ ഉണ്ടാക്കുന്ന ഭീഷണികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മൂന്നാം തരംഗം മുന്നില്‍ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടനെ ഉണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 88 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 137 കോടിയുടെ വാക്‌സിന്‍ ഇതുവരെ നല്‍കിയെന്നും രണ്ട് പുതിയ വാക്‌സിനുകളുടെ അനുമതി പരിഗണനയിലാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.