Follow KVARTHA on Google news Follow Us!
ad

ലുധിയാന കോടതിയിലെ സ്‌ഫോടനം: സംഭവത്തിന് പിന്നില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് അന്വേഷണ സംഘം, ഇയാള്‍ കൊല്ലപ്പെട്ടു

Man Killed In Ludhiana Court Blast Was Bomber, An Ex-Cop: Sources#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പഞ്ചാബ്: (www.kvartha.com 25.12.2021) ലുധിയാന ജില്ലാ കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് അന്വേഷണ സംഘം. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പൊലീസ് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഗഗന്‍ ദീപ് സിംഗാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗഗന്‍ ദീപ് സിംഗിന്റെ ശരീരം സ്‌ഫോടനത്തില്‍ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകര്‍ന്ന ഫോണും സിം കാര്‍ഡുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. 

ഗഗന്‍ ദീപ് സിംഗുമായി ബന്ധപ്പെട്ട എട്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് എന്തെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളാണ് കോടതി സമുച്ചയത്തില്‍ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ആളെ തിരിച്ചറിയുകയായിരുന്നു. 

സ്‌ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി നേരത്തെ പറഞ്ഞു. എന്നാല്‍ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്ന നിലപാടായിരുന്നു അന്വേഷണ ഏജന്‍സികള്‍ക്ക്. 

News, National, India, Punjab, Crime, Police men, NIA, Bomb Blast, Bomb, Court, Man Killed In Ludhiana Court Blast Was Bomber, An Ex-Cop: Sources


ലുധിയാന സ്‌ഫോടനത്തില്‍ പൊലീസിന് പുറമേ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) അന്വേഷണം ആരംഭിച്ചു. എന്‍ഐഎ, എന്‍എസ്ജി സംഘങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മാരക സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച ഫോറെന്‍സിക് റിപോര്‍ട് തയ്യാറാക്കും. 

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.22നായിരുന്നു ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ 14-ാം നമ്പര്‍ കോടതിക്ക് സമീപമുള്ള ശുചിമുറിയില്‍ സ്‌ഫോടനം നടന്നത്. അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് പലരെയും പുറത്തെടുത്തത്. സ്‌ഫോടനത്തില്‍ ശുചിമുറി പൂര്‍ണമായും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകളും തകര്‍ന്നിരുന്നു. 

ലഹരിമരുന്നുക്കേസില്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിയാണ് ഗഗന്‍ദീപ് സിംഗ്. രണ്ടുമാസം മുന്‍പാണ് ഗഗന്‍ദീപ് ജയിലില്‍ നിന്നിറങ്ങിറങ്ങിയത്. 2019ല്‍ പൊലീസ് സെര്‍വീസില്‍നിന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നു.

നേരത്തെ ഡെല്‍ഹി രോഹിണി കോടതിയിലും സമാനമായ രീതിയില്‍ സ്ഫോടനം നടന്നിരുന്നു. അന്ന് കോടതി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ രോഹിണി കോടതിയില്‍ നടന്ന വെടിവയ്പ്പില്‍ കുപ്രസിദ്ധ കുറ്റവാളി
ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളും കൊല്ലപ്പെട്ടിരുന്നു.

Keywords: News, National, India, Punjab, Crime, Police men, NIA, Bomb Blast, Bomb, Court, Man Killed In Ludhiana Court Blast Was Bomber, An Ex-Cop: Sources

Post a Comment