വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സുവര്‍ണ ക്ഷേത്രത്തില്‍ ഒരുസംഘം ആളുകള്‍ യുവാവിനെ ആകമിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്; ദൃശ്യങ്ങള്‍ ലൈവായി ടെലിവിഷനില്‍
Dec 19, 2021, 16:06 IST
അമൃത്സര്‍: (www.kvartha.com 19.12.2021) വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സുവര്‍ണ ക്ഷേത്രത്തില്‍ ഒരുസംഘം ആളുകള്‍ യുവാവിനെ ആകമിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. ശനിയാഴ്ചയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ദിവസേനയുള്ള സായാഹ്ന പ്രാര്‍ഥനയ്ക്കിടെയാണ് സുവര്‍ണ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന്റെ റെയിലിംഗിലൂടെ ഒരു യുവാവ് ചാടുന്നത്. തുടര്‍ന്ന് ഇയാള്‍ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നില്‍ സൂക്ഷിച്ചിരുന്ന വാളില്‍ തൊടാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതില്‍ പ്രകോപിതരായവര്‍ ഇയാളെ തടഞ്ഞു വെക്കുകയും മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആളുകള്‍ ഒരാളെ തടയാനായി ഓടുന്നത് ലൈവായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഇയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ എവിടെ നിന്നാണ് വന്നത്, എപ്പോള്‍ സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശിച്ചു, ഇയാളുടെ ഒപ്പം എത്ര പേര്‍ ഉണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയാനായി ക്ഷേത്രത്തിലേയും പരിസരത്തേയും എല്ലാ സിസിടിവി കാമറകളും പരിശോധിച്ചു വരികയാണെന്നും പൊലീസ് പറയുന്നു.
ഏതാണ്ട് 20-നും 25-നും ഇടയില്‍ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്യുന്നു. സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി അപലപിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Man Dead After Alleged Sacrilege Attempt At Golden Temple, Allegation, News, Attack, Killed, Police, CCTV, Temple, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.