കൊല്ലം: (www.kvartha.com 16.12.2021) ബസില്‍ ഒപ്പമിരുന്നശേഷം വിദ്യാര്‍ഥിനിയെ തുടരെ ശല്യം ചെയ്തുവെന്നും പ്രതികരിച്ചപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമുള്ള പരാതിയില്‍ തമിഴ്‌നാട് സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു.
കോളജ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കന്യാകുമാരി സ്വദേശി ജസ്റ്റിന്‍ ആല്‍വിന്‍ (43) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ 8.30-ന് ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന എസ് ആര്‍ ടി സി വേണാട് ബസിലായിരുന്നു സംഭവം.
സീറ്റില്‍ ഒപ്പമിരുന്നശേഷം മയ്യത്തുംകര ജംങ്ഷനെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ തുടരെ ശല്യംചെയ്യുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികരിച്ചപ്പോള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യാത്രാമധ്യേ പൊലീസ് പ്രതിയെ പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തതായി ശൂരനാട് ഇന്‍സ്പെക്ടര്‍ ഗിരീഷ്‌കുമാര്‍ പറഞ്ഞു.
Keywords: Man arrested for assaulting girl, Kollam, News, Local News, Arrested, Police, Complaint, Student, Kerala.