കൊടുവള്ളി: (www.kvartha.com 30.12.2021) പോണ്ടിച്ചേരിയില്‍ മലയാളി വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആര്‍ സി സൈനുദ്ദീന്റെ മകള്‍ ഫഹ് മിദ ശെറിന്‍ (22) ആണ് മരിച്ചത്. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഒന്നാം വര്‍ഷ എം ബി എ വിദ്യാര്‍ഥിയാണ്. മാതാവ്: ശാനിദ പടിക്കല്‍. സഹോദരങ്ങള്‍: ആശിക്, ഫിദ.
അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ പോണ്ടിച്ചേരിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ടെം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Malayali Student died in road accident at Puducherry, Kozhikode, Accidental Death, Student, Obituary, Dead, Malayalee, Kerala, News.