'പോയതിനെക്കാള്‍ നല്ലത് വരാനിരിക്കുന്ന്'; ജീന്‍സും ഓവര്‍കോടും ധരിച്ച് സ്റ്റൈലിഷ് ലുകില്‍ മഞ്ജു വാര്യര്‍; പുതിയ ഫോടോഷൂടും വൈറല്‍
Dec 31, 2021, 16:22 IST
കൊച്ചി: (www.kvartha.com 31.12.2021) മലയാളത്തിന്റെ ലേഡി സൂപെര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇപ്പോഴും 20 കാരിയുടെ ചുറുചുറുക്കോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറ്. തന്റെ മികച്ച അഭിനയപാടവം കൊണ്ട് അന്നും ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന താരത്തിന് ആരാധകര്‍ ഏറെയാണ്.
കേരളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളുകൂടിയായ താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ജീന്‍സും ഓവര്‍കോടും ധരിച്ച് സ്റ്റൈലിഷ് ലുകിലാണ് മഞ്ജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പോയതിനെക്കാള്‍ നല്ലത് വരാനിരിക്കുന്നതാണ്' എന്നാണ് പുതിയ ചിത്രത്തിനൊപ്പം മഞ്ജു ഫേസ്ബുകില്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയത്.
ജീന്‍സും ഓവര്‍കോടും ധരിച്ച് സ്റ്റൈലിഷ് ലുകിലാണ് മഞ്ജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പോയതിനെക്കാള്‍ നല്ലത് വരാനിരിക്കുന്നതാണ്' എന്നാണ് പുതിയ ചിത്രത്തിനൊപ്പം മഞ്ജു ഫേസ്ബുകില്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയത്.
1995 ലാണ് മഞ്ജു ആദ്യമായി മലയാള സിനിമയില്‍ അരങ്ങേറുന്നത്. 'സാക്ഷ്യം'എന്ന അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മലയാളികളുടെ സ്വന്തം തരമായി മഞ്ജു മാറിയിരുന്നു. അതിന് ശേഷം ഒരുപാട് വമ്പന്‍ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു. വിവാഹം ശേഷം മഞ്ജു അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോഴും പലപ്പോഴായി മലയാളികള്‍ താരത്തെ അഭിനയിക്കാന്‍ വീണ്ടും വിളിച്ചിരുന്നു.
മരക്കാര്‍ ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു കുഞ്ഞാലി മരക്കാരായി എത്തിയത്. ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.