Follow KVARTHA on Google news Follow Us!
ad

ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു; പോസിറ്റിവ് കേസുകളില്‍ 37% വകഭേദം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Mumbai,News,COVID-19,Police,Trending,Patient,National,
മുംബൈ:  (www.kvartha.com 31.12.2021) ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ഇതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. മുംബൈയില്‍ ബീച്, തുറസ്സായ പ്രദേശങ്ങള്‍, പാര്‍ക്ക് അടക്കമുള്ള പൊതുവിടങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്.

ശനിയാഴ്ച മുതല്‍ ജനുവരി 15 വരെയാണ് നിയന്ത്രണം. വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കും അനുമതിയില്ലെന്ന് മുംബൈ പൊലീസ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുവര്‍ഷത്തിന് മുന്നോടിയായിട്ടുള്ള എല്ലാ വലിയ കൂടിച്ചേരലുകളും അധികൃതര്‍ നിരോധിച്ചിട്ടുമുണ്ട്.

ഡിസംബര്‍ 21 മുതല്‍ ഡിസംബര്‍ 22 വരെ യാത്രാ ചരിത്രമൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പ്രാദേശിക മുംബൈക്കാരുടെ പോസിറ്റിവ് കോവിഡ് 19 സാംപിളുകളില്‍ 37% ഓമിക്രോണിന്റെ വകഭേദങ്ങളാണെന്ന് ബ്രിഹന്‍ മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു.

മുംബൈയില്‍ പരിശോധന നടത്തിയ 375 സാംപിളുകളില്‍ 141 എണ്ണവും ഒമിക്രോണ്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 89 പേര്‍ സ്ത്രീകളും 52 പേര്‍ പുരുഷന്മാരുമാണ്. ഇതില്‍ 93 പേരും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചിട്ടുണ്ട്. മൂന്നു പേര്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവരാണെന്നും റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു.

ഒമിക്രോണ്‍ സ്ഥിരീകരിച്ചതില്‍ ഏഴു പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. 39 പേര്‍ക്ക് നേരിയ രോഗലക്ഷണങ്ങളും 95 പേര്‍ക്ക് യാതൊരു വിധ രോഗലക്ഷണങ്ങളുമില്ലെന്നും ബിഎംസി റിപോര്‍ടില്‍ പറയുന്നു.

Maharashtra sees huge spike of 8,067 Covid cases, logs 4 new Omicron infections, Mumbai, News, COVID-19, Police, Trending, Patient, National


Keywords: Maharashtra sees huge spike of 8,067 Covid cases, logs 4 new Omicron infections, Mumbai, News, COVID-19, Police, Trending, Patient, National.

Post a Comment