കണ്‍മുന്നില്‍ മകനെ കടിച്ചെടുത്തുകൊണ്ട് പുലി കടന്നുകളഞ്ഞു; വിട്ടുകൊടുക്കാതെ പിന്തുടര്‍ന്ന് യുവതി; ഇരുവരും തമ്മില്‍ നടന്നത് കഠിനമായ പോരാട്ടം; ഒടുവില്‍ വായില്‍ നിന്നും മകനെ രക്ഷിച്ച് അഭിമാനത്തോടെ ആ അമ്മയുടെ മടങ്ങിവരവ്; നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

ഭോപാല്‍: (www.kvartha.com 02.12.2021) സ്വന്തം മക്കള്‍ ആപത്തിലാണെന്ന് കണ്ടാല്‍ ഏതൊരമ്മയുടേയും ഉള്ളം പിടയും. തങ്ങളുടെ ജീവന്‍ നല്‍കിയിട്ടായാലും അവര്‍ മക്കളെ സംരക്ഷിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ സഞ്ജയ് ഗാന്ധി ദേശീയ പാര്‍കിന് സമീപമുള്ള ഗ്രാമത്തില്‍ സംഭവിച്ചത്. കണ്‍മുന്നില്‍ തന്റെ മകനെ കടിച്ചെടുത്തുകൊണ്ടുപോയ പുലിയുടെ വായില്‍ നിന്നും കടുത്ത പോരാട്ടത്തിനൊടുവില്‍ ഒരു ആദിവാസി സ്ത്രീ രക്ഷപ്പെടുത്തുകയായിരുന്നു.

Madhya Pradesh: Gritty tribal woman fights off leopard, snatches her son from its claws, Madhya pradesh, News, Protection, Attack, Chief Minister, Twitter, National

ദേശീയോദ്യാനത്തിന് സമീപം സംരക്ഷിതമേഖലയിലെ ബാഡി ജിരിയ ഗ്രാമത്തിലെ കിരണ്‍ എന്ന യുവതിയാണ് ഇപ്പോള്‍ താരമായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഭര്‍ത്താവ് മടങ്ങിവരുന്നതും കാത്ത് തന്റെ കുടിലിന് പുറത്ത് തീകാഞ്ഞ് ഇരിക്കുകയായിരുന്നു കിരണും നാലുമക്കളും. ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ഇളയകുഞ്ഞ് അവളുടെ മടിയിലുണ്ട്.

ആറുവയസുള്ള രാഹുലും അവന്റെ രണ്ട് സഹോദരങ്ങളും ചുറ്റമിരിക്കുന്നുണ്ട്. ഇതിനിടെയാണ് പതുങ്ങിവന്ന പുലി തന്റെ കണ്‍മുന്നില്‍ വച്ച് ആറു വയസുകാരനായ മകനെ കടിച്ചെടുത്ത് ഓടിയത്. എന്നാല്‍ മനഃസാന്നിധ്യം നഷ്ടപ്പെടാതെ ബൈഗ ഗോത്രത്തില്‍പെട്ട കിരണ്‍ ഉടന്‍ തന്നെ ചെറിയ കുഞ്ഞിനെ മൂത്ത കുട്ടിയുടെ അടുത്തേല്‍പിച്ച് പുലിക്ക് പിന്നാലെ കാട്ടിലേക്ക് പാഞ്ഞു.

ഒരു കിലോമീറ്ററിലധികം കാട്ടിലൂടെ പുലിയെ പിന്തുടര്‍ന്നു. പിന്നീട് നടന്നത് കടുത്ത പോരാട്ടമായിരുന്നു. വടിയുപയോഗിച്ച് അവര്‍ പുലിയെ നേരിട്ടു. ശബ്ദമുണ്ടാക്കി പുലിയെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ തന്നെക്കൊണ്ടാവുന്നതൊക്കെ ആ അമ്മ ചെയ്തു. അതിനിടയില്‍ പുലിയുടെ ആക്രമണത്തില്‍ ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തില്‍ കുഞ്ഞിനും തനിക്കും ആഴത്തിലുള്ള മുറിവുകളേറ്റിട്ടും രക്തം ഒഴുകിയിട്ടും അവര്‍ പിന്മാറാന്‍ അവര്‍ തയാറായില്ല. ഒടുവില്‍ പുലിയുടെ വായില്‍ കുരുങ്ങിയ മകനെയും വീണ്ടെടുത്ത് തിരിച്ചു നടന്നു. നിരായുധയായി പുള്ളിപ്പുലിയെ നേരിട്ട് മകനെ രക്ഷിച്ചതിന്റെ ശേഷിപ്പുകളായി അവരുടെ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകള്‍. സംഭവം ഗ്രാമം മുഴുവനും അറിഞ്ഞു.

കിരണിന്റെ ധൈര്യത്തെയും നിശ്ചയധാര്‍ഠ്യത്തെയും പുകഴ്ത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. സംസ്ഥാന വനംവകുപ്പ് കിരണിന്റെയും മകന്റെയും ചികിത്സാ ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Madhya Pradesh: Gritty tribal woman fights off leopard, snatches her son from its claws, Madhya pradesh, News, Protection, Attack, Chief Minister, Twitter, National.

Post a Comment

Previous Post Next Post