Follow KVARTHA on Google news Follow Us!
ad

ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വിറ്റ് കുടുംബം പുലര്‍ത്തുന്ന ഷഹ്രിന്‍ അമാനിന് സഹായവുമായി യൂസഫ് അലി; ഭിന്നശേഷിക്കാരനായ അനുജന്റെ ശസ്ത്രക്രിയ, ഐ പി എസ് പഠനത്തിന് സഹായം, ബന്ധുവിന് ജോലിയും വാഗ്ദാനം ചെയ്ത് ഈ വ്യവസായി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Business Man,M.A.Yusafali,Compensation,Girl,Family,Kerala,
കൊച്ചി: (www.kvartha.com 22.12.2021) ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വിറ്റ് കുടുംബം പുലര്‍ത്തുന്ന ഷഹ്രിന്‍ അമാനിന് സഹായവുമായി വ്യവസായി യൂസുഫ് അലി. ഷഹ്രിനിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ യൂസുഫലി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ഇവരെ വീട്ടില്‍ നേരിട്ടെത്തി കാണുകയുമായിരുന്നു. ഉമ്മയും ഭിന്നശേഷിക്കാരനായ അനുജനും അടങ്ങുന്ന കുടുംബത്തെ സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.

MA Yusuf Ali says he will help Shahrin Aman's family, Kochi, News, Business Man, M.A.Yusafali, Compensation, Girl, Family, Kerala

ചൊവ്വാഴ്ച തൃശൂരിലെ നാട്ടികയില്‍ നിന്ന് മാതാപിതാക്കളുടെ ഖബറിടത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് യൂസുഫലി കൊച്ചിയില്‍ എത്തിയത്. തുടര്‍ന്നാണ് ഷഹ്രിനെ കാണാന്‍ അവരുടെ വീട്ടിലെത്തിയത്. ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും കണ്ടശേഷം സഹോദരന്‍ അര്‍ഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് താന്‍ വഹിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മാത്രമല്ല, ഐപിഎസുകാരി ആകണമെന്നാണ് തന്റെ ആഗ്രഹം എന്ന് ഷഹ്രിന്‍ പറഞ്ഞതോടെ പഠിപ്പിക്കാനുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒപ്പം ബന്ധുവായ യുവാവിനു ജോലി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിമാനയാത്രക്കിടയിലാണ് ഷഹ്രിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പെട്ടത്, അപ്പോള്‍ തന്നെ സഹായം നല്‍കണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് യൂസുഫലി പറഞ്ഞു. തന്നെ കാണാന്‍ ഷഹ്രിന്‍ വലിയ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോള്‍ അവളെ വന്നു കാണണമെന്നു കരുതി എന്നും അദ്ദേഹം അറിയിച്ചു. സ്വപ്നം സാക്ഷാത്കരിക്കാന്‍ നന്നായി പഠിക്കണമെന്ന് ഷഹ്രിന് ഉപദേശവും നല്‍കികൊണ്ടാണ് യൂസുഫലി മടങ്ങിയത്.

Keywords: MA Yusuf Ali says he will help Shahrin Aman's family, Kochi, News, Business Man, M.A.Yusafali, Compensation, Girl, Family, Kerala.

Post a Comment