വിവാഹ പ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നത് ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കമാണെന്നും ലീഗ്
Dec 17, 2021, 12:51 IST
തിരുവനന്തപുരം: (www.kvartha.com 17.12.2021) സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നോടിസ് നല്‍കിയ ലീഗ് എം പിമാര്‍ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നത് ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കമാണെന്നും ആരോപിച്ചു.
മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നാണ് ലീഗിന്റെ ആരോപണം. അബ്ദുസമദ് സമദാനിയും പി വി അബ്ദുല്‍ വഹാബും താനും ചേര്‍ന്ന് സഭയില്‍ അടിയന്തരപ്രമേയത്തിന് നോടിസ് നല്‍കിയിട്ടുണ്ടെന്ന് ഇ ടി മുഹമ്മദ് ബശീര്‍ എംപി പറഞ്ഞു.
വിഷയത്തില്‍ ഇ ടി മുഹമ്മദ് ബശീര്‍ എംപിയുടെ പ്രതികരണം ഇങ്ങനെ:
വിവാഹ പ്രായം തുല്യപ്പെടുത്തുക എന്ന രീതിയിലുള്ള കേന്ദ്ര സര്‍കാര്‍ നീക്കത്തെ ലീഗ് എതിര്‍ക്കുന്നു. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയെല്ലാം മുസ്ലിം വ്യക്തി നിയമത്തില്‍ പറയുന്ന കാര്യങ്ങളാണ്. അത് വിശ്വാസപരമായ കാര്യമാണ്. കേന്ദ്ര സര്‍കാരിന്റേത് ഭരണഘടനാ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്.
21 വയസാക്കി കഴിഞ്ഞാല്‍ അതുവരെ പഠിക്കാം എന്നാണ് കേന്ദ്ര സര്‍കാര്‍ റിപോര്‍ടില്‍ പറയുന്നത്. എന്നാല്‍ അത് വളരെ യുക്തിഭദ്രമാണ്. ഇതില്‍ കേന്ദ്ര സര്‍കാരിന് ദുരുദ്ദേശമുണ്ട്. ഏക സിവില്‍കോഡിലേക്ക് കൊണ്ടു പോകാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്ന് ഇടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
നിലവില്‍ ലീഗ് മാത്രമാണ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് ഇതുവരെ വന്നിട്ടില്ല. സമാന ചിന്താഗതിയുള്ള മറ്റു രാഷ്ട്രീയ സംഘടനകളുമായി സഹകരിച്ച് തുടര്‍ നടപടികളെടുക്കും എന്നാണ് മുസ്ലിം ലീഗ് അറിയിച്ചിരിക്കുന്നത്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് സമര്‍പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. നിലവില്‍ പാര്‍ലമെന്റ് പരിഗണിക്കുന്ന ഒരു ബിലായി ഇത് വന്നിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വന്നു എന്ന റിപോര്‍ടുകള്‍ മാത്രമാണ് ഉള്ളത്.

Keywords: Legal marriage age of women: IUML to move adjournment motion in House, Thiruvananthapuram, News, Politics, Religion, Marriage, Girl, Criticism, Muslim-League, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.