തിരുവനന്തപുരം: (www.kvartha.com 20.12.2021) 100 വെസ്റ്റിബ്യൂള്‍ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി തീരുമാനം. ഒരേസമയം 72 പേര്‍ക്ക് യാത്ര ചെയ്യാവുന്ന, 2 ബസുകളുടെ വലുപ്പമുള്ളതാണ് വെസ്റ്റിബ്യൂള്‍ ബസുകള്‍. ദീര്‍ഘദൂര യാത്രയ്ക്കായി ദേശീയപാതയിലും എംസി റോഡിലും ഈ ബസുകള്‍ ഓടിക്കുന്നതിനാണ് പദ്ധതി.
കേരളത്തിലെ റോഡുകളുടെ സാഹചര്യം അനുസരിച്ച് ദീര്‍ഘദൂര സെര്‍വീസിന് എന്തൊക്കെ മാറ്റം വരുത്തണമെന്ന് ബസ് കമ്പനികളുമായി ചര്‍ച നടന്നു. വെസ്റ്റിബ്യൂള്‍ ബസുകള്‍ സിഎന്‍ജി ബസുകളാകണമെന്ന വ്യവസ്ഥയും കെഎസ്ആര്‍ടിസി മുന്നോട്ടുവച്ചിട്ടുണ്ട്.
നിലവില്‍ കെഎസ്ആര്‍ടിസിയുടെ കൈവശം ഒരു വെസ്റ്റിബ്യൂള്‍ ബസാണ് ഉള്ളത്. അത് തിരുവനന്തപുരം നഗരത്തില്‍ മാത്രമാണ് സെര്‍വീസ് നടത്തുന്നതാണ്.