Follow KVARTHA on Google news Follow Us!
ad

'എന്റിക്ക ഇല്ലാത്തവീട്ടില്‍ ഞാനിനി എന്തിനാ, ഇക്ക പാവമായിരുന്നില്ലേ, എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ...'; ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് ഭാര്യ ഫന്‍സില; ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍; ബാപ്പയുടെ മരണത്തോടെ അനാഥമായത് രണ്ടു പെണ്‍മക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Alappuzha,News,Murder,SDPI,Dead Body,Kerala,Trending,
ആലപ്പുഴ: (www.kvartha.com 20.12.2021) ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും ആലപ്പുഴ ജില്ലയില്‍ നടന്നത് രണ്ടുകൊലപാതകങ്ങള്‍. അതിനിടെ വീണ്ടും ഒരാള്‍ക്ക് വെട്ടേറ്റു. അക്രമങ്ങളില്‍ ഞെട്ടി ജനം. പ്രിയപ്പെട്ടവര്‍ രാഷ്ട്രീയ ചേരിപ്പോരിന്റെ ഇരകളായി മാറിയപ്പോള്‍ അനാഥമായത് രണ്ടുകുടുംബങ്ങള്‍. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ കാണാനായത് കരളലിയിക്കുന്ന കാഴ്ചകള്‍. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ഉറ്റവര്‍ നെഞ്ചുപൊട്ടിക്കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ലായിരുന്നു.

KS Shan's body was cremated, Alappuzha, News, Murder, SDPI, Dead Body, Kerala, Trending

എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാനിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഭാര്യ ഫന്‍സിലയെ ആശ്വസിപ്പാക്കാനാകാതെ ബന്ധുക്കള്‍ വിങ്ങിപ്പൊട്ടി.

'എന്റിക്ക ഇല്ലാത്തവീട്ടില്‍ ഞാനിനി എന്തിനാ. ഇക്ക പാവമായിരുന്നില്ലേ. എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ...' എന്നായിരുന്നു ഫന്‍സില പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചത്. ഉമ്മയുടെ നിലവിളികേട്ട് സങ്കടം സഹിക്കാനാകാതെ മക്കളായ ഹിബാ ഫാത്വിമയും ഫിദ ഫാത്വിമയും നിലവിളിച്ചു. ഇതോടെ കണ്ടുനിന്ന സ്ത്രീകളും പൊട്ടിക്കരഞ്ഞു.

'ശനിയാഴ്ച ഉച്ചയ്ക്ക് ചോറുണ്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഇക്ക. വൈകുന്നേരം ഏഴോടെ വീട്ടിലേക്കു വരികയാണെന്നുപറഞ്ഞു വിളിച്ചു'. മൃതദേഹം പൊതുദര്‍ശനത്തിനായി പൊന്നാടുള്ള മൈതാനിയിലേക്ക് കൊണ്ടുപോകുമ്പോഴും ഫന്‍സില ഓരോന്നുപറഞ്ഞ് വാവിട്ടുകരയുകയായിരുന്നു.

ബാപ്പ മരിച്ചതോടെ ആറാംക്ലാസിലും യു കെ ജിയിലും പഠിക്കുന്ന രണ്ടുപെണ്‍കുട്ടികളുടെ പഠനവും ഉത്തരവാദിത്വവുമെല്ലാം ഇനി ഫന്‍സിലയ്ക്കാണ്. കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍നിന്നു പോസ്റ്റുമോര്‍ടെം കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം 4.50-ഓടെയാണ് ശാന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വന്‍ജനാവലിയാണ് ശാന് അന്തിമോപചാരമര്‍പിക്കാനെത്തിയത്.

പിന്നീട് ഒരുമണിക്കൂറോളം പൊന്നാട് മുഹിയിദ്ദീന്‍ പള്ളിക്കു സമീപമുള്ള മൈതാനിയില്‍ പൊതുദര്‍ശനത്തിനുവെച്ചു. മയ്യത്ത് നമസ്‌കാരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പിന്നീട് മൃതദേഹം മുഹിയിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: KS Shan's body was cremated, Alappuzha, News, Murder, SDPI, Dead Body, Kerala, Trending.

Post a Comment