Follow KVARTHA on Google news Follow Us!
ad

ലോകപ്രശസ്ത നാത് ഗായകൻ ഖാലിദ് ഹസ്നൈൻ ഖാലിദ് അന്തരിച്ചു; വിടവാങ്ങിയത് ശബ്ദമാധുര്യവുമായി ശ്രോതാക്കളുടെ മനം കവർന്ന ഇതിഹാസം

Khalid Hasnain Khalid passed away#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഇസ്ലാമബാദ്: (www.kvartha.com 19.12.2021) നാത് ശരീഫിലൂടെ മനം കവർന്ന പാകിസ്താനി ഗായകൻ ഖാലിദ് ഹസ്നൈൻ ഖാലിദ് നിര്യതനായി. ലോകത്തിലെ ഏറ്റവും ശ്രദ്ധേയനായ ഗായകനായിരുന്നു. മികച്ച നാത് പാരായണക്കാരിൽ ഒരാളായാണ് ഖാലിദ് ഹസ്നൈൻ കണക്കാക്കപ്പെടുന്നത്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

  
Islamabad, News, Death, Obituary, Song, Singer, Pakistan, Khalid Hasnain Khalid passed away.



ഖാലിദ് ഹസ്‌നൈനിന്റെ വിയോഗത്തിൽ പാകിസ്താൻ മതകാര്യ മന്ത്രി നൂറുൽ ഹഖ് അനുശോചിച്ചു.
പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേയെന്നും നികത്താനാവാത്ത നഷ്ടം സമചിത്തതയോടെ താങ്ങാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ധൈര്യവും മനക്കരുത്തും നൽകട്ടേയെന്നും പ്രാർഥിക്കുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇതിഹാസ കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ലക്ഷക്കണക്കിന് ശ്രോതാക്കളാണുള്ളത്. ഓർമകളിൽ എന്നും തങ്ങി നിൽക്കുന്ന അനവധി ഗാനങ്ങൾ ബാക്കിയാക്കിയാണ് ഖാലിദ് ഹസ്നൈൻ വിടവാങ്ങിയത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം ശ്രോതാക്കളിൽ വലിയ ദുഖമാണ് പടർത്തിയിരിക്കുന്നത്. ഖാലിദ് ഹസൈൻറെ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഖബറടക്കും.

Post a Comment