കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശ് സര്‍കാരിനെ പരിഹസിച്ചും കോണ്‍ഗ്രസ് എംപി ശശി തരൂര്‍; ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും രാഷ്ട്രീയവുമെല്ലാം സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്നും യോഗിക്ക് നിര്‍ദേശം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.12.2021) കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശ് സര്‍കാരിനെ പരിഹസിച്ചും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും രാഷ്ട്രീയവുമെല്ലാം സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്നും യോഗിക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ് ശശി തരൂര്‍ എംപി.

കേരളത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍കൊള്ളുന്നതാണ് കേരളഭരണമെന്നും ശശി തരൂര്‍ ഫെയ്സ്ബുക് പോസ്റ്റില്‍ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ അഭിനന്ദനം. അവസാന സ്ഥാനത്ത് എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തായിരുന്നു തരൂരിന്റെ ഫെയ്സ്ബുക് പോസ്റ്റ്.

ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന യോഗിയുടെ 2017 ലെ പരാമര്‍ശം തലക്കെട്ടാക്കിയ ബിസിനസ് സ്റ്റാന്‍ഡേഡിന്റെ വാര്‍ത്തയും തരൂര്‍ തന്റെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ശശി തരൂറിന്റെ ഈ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കിയിരിക്കയാണ്. കേരളത്തില്‍ നടപ്പാക്കുന്ന കെ റെയില്‍ പദ്ധതിയെ അനുകൂലിച്ചുകൊണ്ട് ശശി തരൂര്‍ നേരത്തെ പ്രതികരണം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തരൂരിനോട് നീരസം തോന്നിയിരുന്നു. 

കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശ് സര്‍കാരിനെ പരിഹസിച്ചും കോണ്‍ഗ്രസ് എംപി ശശി തരൂര്‍; ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും രാഷ്ട്രീയവുമെല്ലാം സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്നും യോഗിക്ക് നിര്‍ദേശം

ഇക്കാര്യത്തില്‍ തരൂരില്‍ നിന്നും വിശദീകരണവും തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീതും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തരൂരിന് നല്‍കിയിരുന്നു. അതിനിടെയിലാണ് വീണ്ടും കേരള ഭരണത്തെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ പോസ്റ്റ്.

കേരളത്തിലെ ഭരണം യോഗി മാതൃകയാക്കണമെന്നും തരൂര്‍ ഫെയ്സ്ബുക് പോസ്റ്റില്‍ പറയുന്നു. മാതൃകയാക്കിയാല്‍ അതിന്റെ ഗുണം രാജ്യത്തിന് തന്നെയാണെന്നും അല്ലെങ്കില്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പുകുത്തുകയാണ് ചെയ്യുകയെന്നും തരൂര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്. തമിഴ്നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടത്തിയ സംസ്ഥാനം. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.

 
Aster mims 04/11/2022

 Keywords:  Kerala tops health index report: Tharoor lauds state govt, asks Yogi to follow Kerala model, Thiruvananthapuram, News, Politics, Congress, Shashi Taroor, Facebook Post, Criticism, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script