തിരുവനന്തപുരം: (www.kvartha.com 17.12.2021) ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കാനൊരുങ്ങി സംസ്ഥാന സര്‍കാര്‍. ഇത് സംബന്ധിച്ച് സുപ്രിം കോടതിയെ നിലപാടറിയിച്ചു. നാഗേശ്വര റാവു, ബിആര്‍ ഗവായി, ബിവി നഗര്‍ത്തന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കോവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിം കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സര്‍കാര്‍ നീങ്ങുന്നത്.
സംസ്ഥാനം മുന്‍ഗണന റേഷന്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ലൈംഗിക തൊഴിലാളികളെ ഉള്‍പെടുത്താന്‍ തിരുമാനിച്ചതായി കേരളം കോടതിയെ അറിയിച്ചു. ഇനി സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാം.
2011 ല്‍ തന്നെ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.