Follow KVARTHA on Google news Follow Us!
ad

കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവതിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ യുവതിക്ക് ജാമ്യം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Bail,Social Media,Helicopter Collision,National,
ന്യൂഡെല്‍ഹി: (www.kvartha.com 17.12.2021) കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവതിനെ സമൂഹമാധ്യമത്തിലൂടെ 'വാര്‍ ക്രിമിനല്‍' എന്ന് വിളിച്ച് അപമാനിച്ചെന്ന കേസില്‍ യുവതിക്ക് ജാമ്യം. ഹാജി പബ്ലിക് സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ സബ്ബാ ഹാജിക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Kashmir School Head, Who Shared Post Calling Gen Rawat ‘War Criminal’, Gets Bail: Report, New Delhi, News, Bail, Social Media, Helicopter Collision, National.

ഡിസംബര്‍ 14 മുതല്‍ 17 വരെ മൂന്ന് ദിവസത്തേക്ക് ദോഡയിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ ഹാജരാകണമെന്നും ഡിസംബര്‍ 17 ന് എക്സിക്യൂടിവ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് സബ്ബയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

യുവതിയെ ജാമ്യത്തില്‍ വിട്ടയച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപോര്‍ട ചെയ്തു. ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ജനറല്‍ റാവത് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവര്‍ സമൂഹമാധ്യമത്തിലൂടെ ഈ പരാമര്‍ശം നടത്തിയത്.

സബ്ബയുടെ പോസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ നിരവധി ആളുകള്‍ ഇവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജമ്മു കശ്മിരിലെ ദോഡ ജില്ലയിലെ എക്‌സിക്യൂടിവ് മജിസ്‌ട്രേറ്റ് യുവതിക്കെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു.

സബ്ബ സബ് ഡയറക്ടറും അധ്യാപികയുമായിരുന്ന ദോഡയിലെ ഹാജി പബ്ലിക് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമുയര്‍ന്നിരുന്നു. റാവതിനെതിരായ സബ്ബയുടെ പരാമര്‍ശം സ്ഥാപനത്തിന്റെ വീക്ഷണമല്ലെന്ന് വ്യക്തമാക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റ് ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു.

Keywords: Kashmir School Head, Who Shared Post Calling Gen Rawat ‘War Criminal’, Gets Bail: Report, New Delhi, News, Bail, Social Media, Helicopter Collision, National.

Post a Comment