Follow KVARTHA on Google news Follow Us!
ad

വീട്ടില്‍ അതിക്രമിച്ച് കയറി ക്രിസ്മസ് ആഘോഷങ്ങളെ ചോദ്യം ചെയ്ത സംഘത്തെ പ്രതിരോധിച്ച് സ്ത്രീകള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Christmas,Celebration,Family,Religion,Women,National,Video,
ബെന്‍ഗ്ലൂറു: (www.kvartha.com 31.12.2021) വീട്ടില്‍ അതിക്രമിച്ച് കയറി ക്രിസ്മസ് ആഘോഷങ്ങളെ ചോദ്യംചെയ്ത സംഘത്തെ ഒരു കൂട്ടം സ്ത്രീകള്‍ പ്രതിരോധിക്കുന്ന വീഡിയോ വൈറലാകുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കര്‍ണാടകയിലെ തുംകുരുവിലാണ് സംഭവം.

ഒബിസി വിഭാഗത്തില്‍പെട്ട ഒരു കുടുംബത്തിന്റെ വീട്ടിലേക്ക് തീവ്ര വലതുപക്ഷ സംഘടനയില്‍പെട്ട ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറുകയും ക്രിസ്മസ് ആഘോഷിക്കുന്നത് ചോദ്യംചെയ്യുകയുമായിരുന്നു എന്ന് വീഡിയോയില്‍ വ്യക്തമാകുന്നു. ഹിന്ദു സ്ത്രീകള്‍ ചെയ്യുന്നതുപോലെ സ്ത്രീകള്‍ സിന്ദൂരം ധരിക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു.

ഏതു മതത്തില്‍ വിശ്വസിക്കണമെന്നതും പ്രാര്‍ഥിക്കണമെന്നതും തങ്ങളുടെ പ്രത്യേകാവകാശമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയവരെ പ്രതിരോധിക്കുകയാണ് സ്ത്രീകള്‍ ചെയ്യുന്നത്. അതേസമയം മതപരിവര്‍ത്തന ആരോപണങ്ങള്‍ ഇവര്‍ നിഷേധിക്കുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം നീണ്ടുനിന്നെങ്കിലും വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി തര്‍ക്കം പരിഹരിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

കര്‍ണാടകയില്‍ ഇത്തരം മതപരമായ അസഹിഷ്ണുത വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ ഇതിനുമുമ്പും റിപോര്‍ട് ചെയ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.

Karnataka women fight off right-wing group bullying over Christmas celebration, Bangalore, News, Christmas, Celebration, Family, Religion, Women, National, Video


Keywords: Karnataka women fight off right-wing group bullying over Christmas celebration, Bangalore, News, Christmas, Celebration, Family, Religion, Women, National, Video.

Post a Comment