തിരുവനന്തപുരം: (www.kvartha.com 13.12.2021) വഖഫ് ബോര്‍ഡിലെ പി എസ് സി നിയമന വിഷയത്തില്‍ പ്രതികരണവുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രടെറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നവോത്ഥാന സമ്മേളനത്തിനിടെയാണ് കാന്തപുരം പി എസ് സി വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. വഖവ് ബോര്‍ഡ് പി എസ് സി നിയമനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ വെറുതേ ഒച്ചപ്പാടുണ്ടാക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.
ഇപ്പോള്‍ തന്നെ കുറേ ദിവസമായി വലിയ ഒച്ചപ്പാട് വഖഫ് ബോര്‍ഡിലെ പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നു. ഞങ്ങള്‍ യഥാര്‍ഥത്തില്‍ പി എസ് സി നിയമനം വരുമെന്ന് കേട്ടപ്പോള്‍ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തോട് ഞങ്ങളുടെ അവസ്ഥകള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട് എന്നും കാന്തപുരം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉത്കണ്ഡ വേണ്ടെന്ന് പറയുകയും ചെയ്തു.
പി എസ് സി നിയമനം കൊണ്ടുവരണമോ കൊണ്ടുവരേണ്ടയോ എന്നത് പ്രശ്നല്ലെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ടുവന്നാല്‍ ഇവിടെ ഒരുപാട് തീരുമാനങ്ങളും പദ്ധതികളുമെല്ലാം കാറ്റില്‍ പറത്തപ്പെട്ടതുപോലെ മുസ്ലിം സമുദായത്തിന് കിട്ടാത്തതെയാകുന്ന അവസ്ഥ വരാന്‍ പാടില്ല. അതുവളരെ ശ്രദ്ധിച്ച് ചെയ്യണം എന്ന് ഞങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. അഭിപ്രായ വ്യത്യാസമുള്ള കക്ഷികള്‍ അടക്കം എല്ലാവരും ഈ അഭിപ്രായത്തില്‍ ഉറച്ചുനിന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പി എസ് സി നിയമനത്തില്‍ ചര്‍ചയ്ക്ക് തയാറാകുന്നത് മുമ്പ് വസ്തുസ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നറിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. അങ്ങനെ ഉണ്ടെങ്കില്‍ അത് തിരിച്ചുപിടിച്ച് അതിന്റെ യഥാര്‍ഥ വഴിക്ക് ചെലവഴിക്കണം എന്നുപറയാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം. അവിടെ ജാതി പറയാന്‍ പാടില്ല, ഗ്രൂപ് പറയാന്‍ പാടില്ല എന്നും കാന്തപുരം പറഞ്ഞു.
വഖഫ് ബോര്‍ഡിലെ പി എസ് സി നിയമന വിഷയത്തില്‍ പ്രതികരണവുമായി കാന്തപുരം
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,
Thiruvananthapuram,News,PSC,Muslim-League,Kanthapuram A.P.Aboobaker Musliyar,Kerala,