'മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമായിരുന്നു, മാര്‍കെറ്റില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമമുള്ള സമയത്തായിരുന്നു നടപടി'; കോവിഡ് മറയാക്കി അഴിമതി നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി കെ കെ ശൈലജ
Dec 23, 2021, 13:36 IST
തിരുവനന്തപുരം: (www.kvartha.com 23.12.2021) കോവിഡ് മറയാക്കി അഴിമതി നടന്നുവെന്ന ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. കോവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍കെറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയ സംഭവത്തിലാണ് ന്യായീകരണവുമായി രംഗത്തെത്തിയത്.
മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമെടുത്തതാണെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം. മാര്‍കെറ്റില്‍ സുരക്ഷാ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയമായിരുന്നതിനാലാണ് നടപടിയെന്നും ശൈലജ വിശദീകരിക്കുന്നു.
മാര്‍കെറ്റില്‍ സുരക്ഷാ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത്. അന്വേഷിച്ചപ്പോള്‍ 1500 രൂപയ്ക്ക് തരാന്‍ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങള്‍ സംഭരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു എന്നും കെ കെ ശൈലജ പറഞ്ഞു. പിന്നീടാണ് 500 രൂപയ്ക്ക് പിപിഇ കിറ്റ് മാര്‍കെറ്റില്‍ ലഭ്യമായത്. ദുരന്ത സമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെയും സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സര്‍കാരിനുണ്ടെന്ന് കെ കെ ശൈലജ വിശദീകരിച്ചു.
സര്‍കാരിനെതിരായ ആക്രമണങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.