Follow KVARTHA on Google news Follow Us!
ad

ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സര്‍കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നില്‍പ് സമരം 21 ദിവസം പിന്നിട്ടു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Strike,Govt-Doctors,Inauguration,Salary,Kerala,
തിരുവനന്തപുരം: (www.kvartha.com 28.12.2021) പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍കാര്‍ ഡോക്ടര്‍മാര്‍ സെക്രെടേറിയറ്റ് പടിക്കല്‍ കെ ജി എം ഒ എ യുടെ നേതൃത്വത്തില്‍ നടത്തി വരുന്ന നില്‍പ് സമരം 21 ദിവസം പിന്നിട്ടു. ചൊവ്വാഴ്ച മലപ്പുറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

It has been 21 days since the government doctors' strike against the pay cut, Thiruvananthapuram, News, Strike, Govt-Doctors, Inauguration, Salary, Kerala

പ്രതിഷേധം കെ ജി എം ഒ എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. റഊഫ് എ കെ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കം സര്‍കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരെ ദൈവമെന്നും കോവിഡ് മുന്നണി പോരാളികളെന്നുമുള്ള വിളികളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അതൃപ്തരായ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ സര്‍കാര്‍ ഉടന്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. മൊയ്തീന്‍ കെപി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ: ജി എസ് വിജയകൃഷ്ണന്‍ യോഗത്തെ അഭിസംബോധനം ചെയ്തു. സമാധാനപരമായ സമരത്തിന് ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുവാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

ജനുവരി നാലിന് സെക്രെടേറിയേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം ജനുവരി 18 ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ ജി എം ഒ എ മലപ്പുറം ജില്ലാ സെക്രെടറി ഡോ: ഹാനി ഹസന്‍, സംസ്ഥാന കമിറ്റി അംഗങ്ങളായ ഡോ: അബൂബക്കര്‍ എന്‍, ഡോ. ഹംസ പാലക്കല്‍,ഡോക്ടര്‍ അസീം ആഹ് ദിര്‍, ഡോക്ടര്‍ ജലാല്‍ പി എം, ഡോക്ടര്‍ ഷിജിന്‍ പാലാടന്‍, ഡോക്ടര്‍ ഗീത എം,ഡോക്ടര്‍ അബി അശോക്, ഡോക്ടര്‍ സഞ്ജു എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ മുനീര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തിരണ്ടാം ദിവസമായ ബുധനാഴ്ച കെ ജി എം ഒ എ കാസര്‍കോട്, വയനാട് ജില്ലാ കമിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.

Keywords: It has been 21 days since the government doctors' strike against the pay cut, Thiruvananthapuram, News, Strike, Govt-Doctors, Inauguration, Salary, Kerala.

Post a Comment