Follow KVARTHA on Google news Follow Us!
ad

പുതുവസരം പ്രമാണിച്ച് സ്പെഷ്യൽ ഓഫെറുകളുമായി ഓണ്‍ലൈന്‍ പെൺവാണിഭ മാഫിയ; വാഗ്ദാനങ്ങളുമായി 'സുന്ദരികൾ' രംഗത്ത്

Information that online immoral mafia working with special offers, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അജോ കുറ്റിക്കൻ

ഇടുക്കി: (www.kvartha.com 30.12.2021)
പുതുവസരം പ്രമാണിച്ച് സ്പെഷ്യൽ ഓഫെറുകളുമായി ഓണ്‍ലൈന്‍ പെൺവാണിഭ മാഫിയ രംഗത്ത്. കുറഞ്ഞ നിരക്കിൽ സ്ത്രീകളെ എത്തിച്ച് നൽകുമെന്ന വാഗ്ദാനവുമായി പുതിയ പരസ്യങ്ങളും എസ്‌കോര്‍ട് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
                  
News, Kerala, Idukki, Top-Headlines, Social Network, Girl, Malayalees, New Year, Fraud, Cash, Immoral mafia, Information that online immoral mafia working with special offers.
             
പരസ്യത്തിനൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ വമ്പൻ ഓഫെറുകൾ അറിയിക്കുമെന്നും മലയാളികള്‍ തന്നെയാണ് ഫോണ്‍ എടുക്കുന്നതെന്നും പറയുന്നു. പുതുവത്സരം പ്രമാണിച്ച് നിരക്ക് കുറച്ചിട്ടുണ്ടെന്നും മുമ്പ് അയ്യായിരം മുതൽ ഈടാക്കിയിരുന്ന സ്ഥാനത്ത് രണ്ടായിരം രൂപ മുതലാണ് ഈടാക്കുന്നത് എന്നുമാണ് സൈറ്റുകളിൽ ഇവരുടെ അവകാശ വാദം. ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ടെന്നും ചിത്രങ്ങൾ മൊബൈൽ ഫോണിലേക്ക് അയക്കാമെന്നും അറിയിക്കുകയും ഫോടോ അയക്കുന്നതിനുമുമ്പ് പണം ആവശ്യപ്പെടുകയുമാണ് രീതിയെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ രഹസ്യാന്വേഷണ വിഭാഗം സൂചന നൽകുന്നു.

തുടര്‍ന്ന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കായി മുന്‍കൂട്ടി അഡ്വാന്‍സ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാഗ്ദാനം. ഇത്തരത്തിൽ പതിനായിരങ്ങളാണ് അഡ്വാന്‍സ് വാങ്ങുന്നത്. പണം നല്‍കി ഇവര്‍ അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോണ്‍വിളിയെത്തുമെന്നും ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് പെട്ടെന്ന് മറ്റൊരു അത്യാവശ്യം വന്നുവെന്നും കൂടുതല്‍ പണം നല്‍കിയാല്‍ വേറെ പെണ്‍കുട്ടിയെ അയക്കാമെന്നുമായിരിക്കും വാഗ്ദാനമെന്നും എന്നാൽ വീണ്ടും പണം അയച്ചുകഴിഞ്ഞാല്‍ പിന്നെ ഇവരെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്നുമാണ് ഇരയായവർ പൊലീസിന് നൽകിയ വിവരങ്ങൾ.

അടുത്തിടെ ഇടുക്കി ജില്ലയിലെ കുമളി, മൂന്നാർ, വാഗമൺ, കട്ടപ്പന പ്രദേശേങ്ങളിലുള്ള നിരവധി ആളുകൾക്ക് ഈ രൂപത്തിൽ പണം നഷ്ടപ്പെട്ടതായി വിവരമുണ്ട്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട ഒരാൾ പറയുന്നതിങ്ങനെ: 'മണിക്കൂറിന് മൂവായിരവും ഒരു രാത്രിക്ക് 8000 മുതൽ 10,000 രൂപയുമൊക്കെയാണ് സംഘം ആവശ്യപ്പെടുന്നത്. ഗൂഗിൾ പേ, ഫോൺ പേ നമ്പരുകളും അയച്ചുനൽകും. പണം കിട്ടിയാൽ ആവശ്യക്കാർ പറയുന്ന തീയതിയിൽ പെൺകുട്ടികളെ എത്തിച്ച് നൽകുമെന്ന് അറിയിക്കും. മുറിയെടുക്കേണ്ട ഹോടെലുകളുടെ വിവരങ്ങളും തരും. ഇവിടെ പോയി മുറിയെടുത്ത് മണിക്കൂറുകൾ കാത്തിരുന്നാലും ആരും എത്തില്ല'.

മൂന്നാർ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായും നാണക്കേടോർത്ത് ആരും പരാതി നൽകാത്തതിനാൽ അന്വേഷണവും നടക്കുന്നില്ലെന്നുമാണ് പറയുന്നത്. സംസ്ഥാനത്തെ ഓണ്‍ലൈന്‍ സെക്സ് റാകെറ്റുകള്‍ക്കെതിരെ പൊലീസ് നിരവധി നടപടികള്‍ സ്വീകരിക്കുകയും ഐ ജി യായിരുന്ന എസ് ശ്രീജിതിന്റെ നേതൃത്വത്തില്‍ ഓപെറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഇത്തരക്കാരെ തളക്കാനായിട്ടില്ലെന്നാണ് പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

പെൺവാണിഭത്തിന് പുറമെ മയക്കുമരുന്നും യഥേഷ്ടം വിപണം ചെയ്യുന്ന സംഘങ്ങളും സംസ്ഥാനത്ത് പിടിമുറുക്കുന്നു. എസ്‌കോര്‍ട്, മസാജ് തുടങ്ങിയ പേരുകൾ പറഞ്ഞ് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയാണ് പല സംഘങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ടൂറിസ്റ്റുകളും പ്രവാസികളും ബിസിനസുകാരുമടക്കമുള്ളവരാണ് പ്രധാനമായും ഇത്തരക്കാരുടെ ഇരകൾ.

അനാശാസ്യത്തിന് പിടിയിലാകുന്നവര്‍ പിന്നീട് പുറത്തിറങ്ങി വീണ്ടും അതേ തൊഴിലില്‍ ഏര്‍പെടുന്നത് സാധാരണമാണെന്നും ഇത്തരക്കാരെ കര്‍ശനമായി നിരീക്ഷിക്കുവാനും ഇവർക്ക് എതിരെയുള്ള കേസുകള്‍ വീഴ്ചയില്ലാതെ നടത്തുന്നതിനും സര്‍കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാറില്ലെന്നും ഇതാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


Keywords: News, Kerala, Idukki, Top-Headlines, Social Network, Girl, Malayalees, New Year, Fraud, Cash, Immoral mafia, Information that online immoral mafia working with special offers.
< !- START disable copy paste -->

Post a Comment