Follow KVARTHA on Google news Follow Us!
ad

കടലില്‍ മീന്‍പിടുത്തത്തിനിടെ തൊഴിലാളി മരിച്ചാല്‍ ആനുകൂല്യം 6 മാസത്തിനകം നല്‍കണം, ഉത്തരവാദിത്വം ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കെന്നും മന്ത്രി സജി ചെറിയാന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Fishermen,Dead,Compensation,Minister,Kerala,
തിരുവനന്തപുരം: (www.kvartha.com 28.12.2021) കടലില്‍ മീന്‍പിടുത്തത്തിനിടെ തൊഴിലാളി മരിച്ചാല്‍ ആനുകൂല്യം ആറു മാസത്തിനകം നല്‍കണമെന്നും അതിന്റെ ഉത്തരവാദിത്വം ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് ആണെന്നും മന്ത്രി സജി ചെറിയാന്‍. കേരള മീന്‍ പിടുത്ത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കിയ മീന്‍ പിടുത്ത തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയും അദാലത്തും ആനുകൂല്യ വിതരണവും, മീന്‍ പിടുത്ത തൊഴിലാളി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

If a worker dies while fishing in the sea, the benefit should be paid within 6 months, Thiruvananthapuram, News, Fishermen, Dead, Compensation, Minister, Kerala

കടലില്‍ പോകുന്ന മീന്‍ പിടുത്ത തൊഴിലാളിക്ക് നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം എന്നും മന്ത്രി പറഞ്ഞു. മീന്‍ പിടുത്ത തൊഴിലാളികള്‍ വളരെ അധികം ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും മീന്‍ പിടുത്ത തൊഴിലാളി വനിതകള്‍ക്ക് മീന്‍ വിറ്റു തിരികെ എത്താന്‍ സമുദ്ര ബസ് കേരളത്തിന്റെ തീര മേഖലയില്‍ ആകെ വ്യാപിപ്പിക്കും എന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചിരുന്ന മന്ത്രി ആന്റണി രാജു പറഞ്ഞു. ടിന്‍കു ബിസ്വാല്‍ ഐ എ എസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മീന്‍ പിടുത്ത തൊഴിലാളികളുടെ ആവലാതികളില്‍ ആണ് ചൊവ്വാഴ്ച പരിഹാരം കാണുന്നത്. ബാക്കി ജില്ലകളിലെ പരാതികള്‍ക്ക് അടുത്ത മാസം കോഴിക്കോട് അദാലത്ത് നടത്തും.

Keywords: If a worker dies while fishing in the sea, the benefit should be paid within 6 months, Thiruvananthapuram, News, Fishermen, Dead, Compensation, Minister, Kerala.

Post a Comment