Follow KVARTHA on Google news Follow Us!
ad

പാര്‍ടി ഫന്‍ഡിലേക്ക് 1000 രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി; ചെറിയ സംഭാവനകള്‍ നല്‍കി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കണമെന്ന് ആഹ്വാനം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,BJP,Compensation,Twitter,Prime Minister,Narendra Modi,National,
ന്യൂഡെല്‍ഹി: (www.kvartha.com 25.12.2021) പാര്‍ടി ഫന്‍ഡിലേക്ക് 1000 രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ സംഭാവനകള്‍ നല്‍കി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

'Help Make BJP And India Strong': PM Donates ₹ 1,000 To Party Fund, New Delhi, News, Politics, BJP, Compensation, Twitter, Prime Minister, Narendra Modi, National

പണം നല്‍കിയതിന് കൈപറ്റിയ രസീത് ട്വിറ്റെറില്‍ പങ്കുവച്ചശേഷം അദ്ദേഹം കുറിച്ചത് ഇങ്ങനെ:

'ബിജെപിയുടെ പാര്‍ടി ഫന്‍ഡിലേക്ക് ഞാന്‍ 1000 രൂപ സംഭാവന ചെയ്തു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് നമ്മുടെ പ്രഥമ പരിഗണന. ഒപ്പം, ജീവിതാവസാനം വരെ സ്വാര്‍ഥതയില്ലാതെ സേവനം ചെയ്യുന്ന നമ്മുടെ കേഡര്‍മാരെ ചെറിയ തുകകള്‍ സംഭാവന ചെയ്തു ശക്തരാക്കണം. ബിജെപിയെ ശക്തരാക്കാന്‍ സഹായിക്കുക, ഇന്‍ഡ്യയെ ശക്തമാക്കാന്‍ സഹായിക്കുക' മോദി ട്വീറ്റ് ചെയ്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും 1000 രൂപ സംഭാവന ചെയ്തു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവര്‍ഷികത്തോടനുബന്ധിച്ചാണ് സംഭാവനാ കാംപെയ്ന്‍ ബിജെപി ആരംഭിച്ചത്. അഞ്ചു രൂപ മുതല്‍ 1000 രൂപ വരെ സംഭാവന നല്‍കാനാകുമെന്ന് നഡ്ഡ അറിയിച്ചു. 2022 ഫെബ്രുവരി 22 വരെ കാംപെയ്ന്‍ തുടരും.

Keywords: 'Help Make BJP And India Strong': PM Donates ₹ 1,000 To Party Fund, New Delhi, News, Politics, BJP, Compensation, Twitter, Prime Minister, Narendra Modi, National.

Post a Comment