ഇന്‍ഡ്യയില്‍ ആദ്യമായി ജില്ലാതല സര്‍കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ; എറണാകുളം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്; ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അഭിനന്ദനം

 


തിരുവനന്തപുരം: (www.kvartha.com 17.12.2021) ഇന്‍ഡ്യയില്‍ ആദ്യമായി ജില്ലാതല സര്‍കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

ഇന്‍ഡ്യയില്‍ ആദ്യമായി ജില്ലാതല സര്‍കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ; എറണാകുളം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്; ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അഭിനന്ദനം

രാജ്യത്ത് മെഡികല്‍ കോളജുകളില്‍ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയാ സൗകര്യമാണ് ജില്ലാതല ആശുപത്രിയിലും യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. മെഡികല്‍ കോളജുകള്‍ക്ക് പുറമെ സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ആശുപത്രികളില്‍ സ്പെഷാലിറ്റി സൗകര്യങ്ങളും സൂപെര്‍ സ്പെഷാലിറ്റി സൗകര്യങ്ങളും ഒരുക്കി വരികയാണ്.

ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ തൊട്ടടുത്ത് ലഭ്യമാകും. ഇതിന്റെ തുടര്‍ചയായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് വിഭാഗം ശക്തിപ്പെടുത്തിയതും മറ്റ് സൂപെര്‍ സ്പെഷാലിറ്റി സംവിധാനങ്ങളൊരുക്കിയതുമെന്നും മന്ത്രി സൂചിപ്പിച്ചു.

കിഫ്ബി ഫന്‍ഡ് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ സൂപെര്‍ സ്പെഷാലിറ്റി ബ്ലോകിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ സര്‍ജറി നടക്കുന്ന ഓപെറേഷന്‍ തിയേറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പെടെയുള്ളവ ഈ സര്‍കാരിന്റെ കാലത്താണ് സജ്ജമാക്കിയത്. ഇതിനായി കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍മാരെ ആശുപത്രിയില്‍ പ്രത്യേകമായി നിയമിച്ചുവെന്നും മന്ത്രി പറഞ്ഞു.

ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപാസ് ശസ്ത്രക്രിയയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചത്. ഹൃദ്രോഗ ശസ്ത്രക്രിയ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബൈപാസ് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവെക്കല്‍, ജന്മനായുള്ള ഹൃദയ തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവ പരിഹരിക്കുന്നതിന് ജനറല്‍ ആശുപത്രി സജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം മെഡികല്‍ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടികെ ജയകുമാറാണ് ആദ്യത്തെ ബൈപാസ് സര്‍ജറിക്ക് നേതൃത്വം നല്‍കുന്നത്.

Keywords:  Heart surgery at district level government hospital for first time in India; Minister Veena George visits Ernakulam General Hospital, Thiruvananthapuram, News, Health, Health and Fitness, Health Minister, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia